ന്യൂയോര്‍ക്ക്: ബാങ്ക് ഓഫ് അമേരിക്ക പ്രതിഫല ഇനത്തില്‍ മുകേഷ് അംബാനിയ്ക്ക് നല്‍കിയത് 1.3 കോടി രൂപ. ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളിയിരുന്ന അംബാനി അടുത്ത മാസം സ്ഥാനം രാജിവയ്ക്കാനിരിക്കെയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രതിഫല ഇനത്തില്‍ ഇത്രയും തുക നല്‍കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനിയ്ക്ക് 2011 ലാണ് ഇതിലും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്-276,816 ബില്യണ്‍ ഡോളര്‍.
2011 മാര്‍ച്ചിലാണ് മുകേഷ് ബാങ്ക് ഓഫ് അമേരിക്കയുടെ സ്വതന്ത്ര ഡയറക്ടറായി ചേരുന്നത്. എന്നാല്‍ അടുത്ത മാസം എട്ടിന് ചേരുന്ന ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തിന് ശേഷം സ്ഥാനം ഒഴിയും. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക കഴിഞ്ഞ മാസം ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മെയ് എട്ടിന് നടക്കുന്ന ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി അംബാനിയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ ഓഹരി ഉടമകള്‍ക്ക് അയച്ച നോട്ടീസിലൂടെ ബാങ്ക് വെളിപ്പെടുത്തിയിരുന്നു. അംബാനി ഉള്‍പ്പെടെയുള്ള ആറ് ഡയറക്ടര്‍മാര്‍ വീണ്ടും മത്സരിക്കില്ലെന്നും ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: