ടോക്യോ: ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ 3.4 ദശലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് ടൊയോട്ട മോട്ടോര്‍ കോര്പ്പറേഷന്, നിസ്സാന്‍ മോട്ടോഴ്സ്, ഹോണ്ട മോട്ടോര്‍ കമ്പനി ഉള്‍പ്പെടെയുള്ള കമ്പനികളാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ആഗോള തലത്തില്‍ ടൊയോട്ട 1.73 ദശലക്ഷം വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വടക്കേ അമേരിക്കയില്‍ നിന്നും 580,000 വാഹനങ്ങളും 490,000 വാഹനങ്ങള്‍ യൂറോപ്പില്‍ നിന്നുമാണ് തിരിച്ചുവിളിക്കുന്നത്.
എയര്‍ബാഗ് പ്രശ്നത്തിന്റെ പേരില്‍ ഇതുവരെ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തകരാറിലായ എയര്‍ബാഗിന് പകരം പുതിയത് നല്‍കുമെന്നും ടൊയോട്ട അധികൃതര്‍ അറിയിച്ചു.
ലോകത്താകമാനമായി 1.14 ദശലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. നിസ്സാന്‍ 480,000 യൂണിറ്റ് വാഹനങ്ങളും തിരിച്ചുവിളിക്കും. മസ്ഡ മോട്ടോര്‍ കോര്പ്പറേഷന് 45,500 യൂണിറ്റ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുക.
ജാപ്പനീസ് ഓട്ടോ പാര്‍ട്സ് നിര്‍മാതാക്കളായ തകാട കോര്‍പ്പറേഷനാണ് എയര്‍ബാഗുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: