കാസര്‍കോട്: കാസര്‍കോട് വീണ്ടും വാന്‍ കഞ്ചാവ് വേട്ട. കുമ്പള, മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ ഒന്നര ക്വിണ്റ്റല് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇന്നലെ നടന്നത്. ൧.൧൪ കഞ്ചാവുമായി കാസര്‍കോട്ടെ അബ്ദുള്‍ റഹ്മാന് മഞ്ചേശ്വരം പോലീസിണ്റ്റെ പിടിയിലായി. പാവൂറ് വാടക ക്വാര്‍ട്ടേഴ്സില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്ഐയും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനുപിറകില്‍ വലിയൊരു മാഫിയതന്നെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലൂടെ കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷ. കുമ്പള പോലീസ് നടത്തിയ റെയ്ഡില്‍ ൩൦ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ബന്തിയോട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അസീസി (൪൦) നെയാണ് ഇന്നലെ വൈകിട്ട് നാലര മണിയോടെ ക്വാര്‍ട്ടേഴ്സില്‍ വെച്ച് കുമ്പള എസ്.ഐയും എസ്.പിയുടെ നേതൃത്വത്തിലുള്ള സി.ഡി. പാര്‍ട്ടിയും ഷാഡോ പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്. ക്വാര്‍ട്ടേര്‍സില്‍ നടത്തിയ പരിശോധനയിലാണ് ൩൦ കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയത്. കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റിലായ സംഘവുമായി അസീസിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. അതിണ്റ്റെ അടിസ്ഥാനത്തില്‍ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. കുമ്പള സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. കഞ്ചാവിണ്റ്റെ വിലയും തിട്ടപ്പെടുത്തി വരുന്നു. രണ്ട് കേസുകളും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: