ബാംഗ്ലൂര്‍: ഫെബ്രുവരിയില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനത്തില്‍ ഇടിവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഉത്പാദനം ചുരുങ്ങിയതും ഡിമാന്റ് ഇടിഞ്ഞതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു. അതേസമയം ജനുവരിയില്‍ ഈ മേഖല ശക്തമായ വളര്‍ച്ചയാണ് നേടിയത്.
ഫെബ്രുവരിയില്‍ ഫാക്ടറി ഉത്പാദനത്തില്‍ 0.7 ശതമാനം ഇടിവുണ്ടാകുമെന്നാണ് റോയിട്ടേഴ്സ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. ജനുവരിയില്‍ 2.4 ശതമാനം വളര്‍ച്ചയാണ് നേടിയത്.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് വളര്‍ച്ച വീണ്ടെടുക്കുക എന്നത് ദുഷ്കരമായിരിക്കും.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതാണ് ഇന്ത്യയ്ക്ക് വെല്ലിവിളി ഉയര്‍ത്തുന്നത്.
പ്രധാനപ്പെട്ട എട്ടോളം അടിസ്ഥാന സൗകര്യ വികസന മേഖലയുടെ ഉത്പാദനം ഫെബ്രുവരിയില്‍ 2.5 ശതമാനമായിട്ടാണ് ഇടിഞ്ഞത്. ജനുവരിയില്‍ ഇത് 3.9 ശതമാനമായി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: