ന്യൂദല്‍ഹി: ഭവന, വാഹന വായ്പാ ഉപഭോക്താക്കള്‍ക്കുള്ള സൗജന്യ വാഹനാപകട ഇന്‍ഷുറന്‍സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിറുത്തലാക്കി. ഇത് നിര്‍ത്തലാക്കുന്നതിനുള്ള കാരണം എസ്ബിഐ വ്യക്തമാക്കിയിട്ടില്ല. ജൂലൈ മുതല്‍ ഈ പ്രത്യേക ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയില്ല.
നിലവിലെ മാസ്റ്റര്‍ പോളിസി അനുസരിച്ച് ജൂലൈ ഒന്നിന് സൗജന്യ വാഹനാപകട ഇന്‍ഷുറന്‍സിന്റെ കാലാവധി അവസാനിക്കുമെന്ന് ഉപഭോക്താക്കള്‍ക്കുള്ള വിജ്ഞാപനത്തില്‍ എസ്ബിഐ വ്യക്തമാക്കി. ഭവന, കാര്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് എന്തെങ്കിലും കാരണവശാല്‍ ഈ കാലാവധിയ്ക്കുള്ളില്‍ മരണം സംഭവിക്കുകയാണെങ്കില്‍ മാസ്റ്റര്‍ പോളിസിയിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശവാദം ഉന്നയിക്കാം.
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് രാജ്യവ്യാപകമായി 7 ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത അപകട പരിരക്ഷ നല്‍കിയതായി ഈ വര്‍ഷം ആദ്യം എസ്ബിഐ പറഞ്ഞിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഓസ്ട്രേലിയയിലെ മുന്‍ നിര ജനറല്‍ ഇന്‍ഷുറന്‍സ് സേവന ദാതാക്കളുമായ ഇന്‍ഷുറന്‍സ് ഓസ്ട്രേലിയ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്. എസ്ബിഐയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നാല് ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 100 രൂപയാണ് വാര്‍ഷിക പ്രീമിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: