സിംഗപ്പൂര്‍: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് ആറ് ശതമാനത്തില്‍ അധികം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം ജി.രാജന്. ആഗോള സംഭ വ വികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറിയയിലെ നിലവിലെ സംഭവവികാസങ്ങളും യൂറോപ്പിലെ സൈപ്രസ് പ്രശ്നങ്ങളും പരിഗണിച്ചുവരികയാണ്. എന്നാല്‍ ഇതിന്റെ അവസാനം എന്താകുമെന്ന് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും നടപ്പ് സാമ്പത്തിക വര്‍ഷം 6.1-6.7 ശതമാനത്തിനിടയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രഘുറാം രാജന് പറഞ്ഞു.
സിംഗപ്പൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണപ്പെരുപ്പ നിരക്ക് ഓരോ മാസവും കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.
ഭക്ഷ്യ വില നിയന്ത്രണ വിധേയമാക്കുകയെന്നതാണ് ഏറ്റവും വലിയ പ്രശ്നം. മെച്ചപ്പെട്ട വിളവെടുപ്പ് നേടിയാല്‍ ഭക്ഷ്യ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്നും രഘുറാം രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: