മുംബൈ: കരീന കപൂര്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച കരാറില്‍ കരീന ഒപ്പുവച്ചു. സൗന്ദര്യവും അഭിനയമികവും കൊണ്ട് ശ്രദ്ധനേടിയ കരീന കപൂറിനെ ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉത്തരേന്ത്യന്‍ വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് കരീനയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് അഭിപ്രായപ്പെട്ടു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കരീന പറഞ്ഞു.
വരും മാസങ്ങളില്‍ 40 ഷോറൂമുകളാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് തുറക്കുക. ഇതില്‍ 20 എണ്ണം ഉത്തരേന്ത്യയിലായിരിക്കും. മുംബൈയിലെ ആദ്യ ഷോറൂം ഈ മാസം ഏഴിന് അന്ധേരിയില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏപ്രില്‍ 14 ന് ഗുജറാത്തിലെ രാജ്കോട്ടിലും ഏപ്രില്‍ അവസാനത്തോടെ മുംബൈയിലെ കുര്‍ളയിലും ഷോറൂമുകള്‍ തുറക്കും. മെയ്, ജൂണ്‍ മാസങ്ങളില്‍ ജയ്പൂര്‍, അഹമ്മദാബാദ്, ഗുര്‍ഗാവണ്‍ എന്നിവിടങ്ങളിലും ഷോറൂമുകള്‍ ആരംഭിക്കും.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ 100-ാമത് ഷോറൂം ആഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: