ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയ്ക്കും മാര്‍ച്ചില്‍ വില്പന ഇടിഞ്ഞു. വില്പന 4.78 ശതമാനം ഇടിഞ്ഞ് 1,19,937 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,25,952 യൂണിറ്റായിരുന്നു. എന്നാല്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ മാരുതിയുടെ വില്പന 3.33 ശതമാനം വര്‍ധിച്ച് 11,71,434 യൂണിറ്റിലെത്തി.
മാര്‍ച്ചില്‍ മാരുതിയുടെ ആഭ്യന്തര വില്പന 1,07,890 യൂണിറ്റായിരുന്നു. 4.29 ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,12,724 യൂണിറ്റായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ വില്പന ശക്തമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മായങ്ക് പരേഖ് അഭിപ്രായപ്പെട്ടു.
മാര്‍ച്ചില്‍ മാരുതിയുടെ കയറ്റുമതി 8.93 ശതമാനം ഇടിഞ്ഞ് 12,047 യൂണിറ്റിലെത്തിയിരുന്നു. മുന്‍വര്‍ഷം ഇത് 13,228 യൂണിറ്റായിരുന്നു. മാരുതിയുടെ ചെറുകാറുകളായ എം800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര് എന്നിവയുടെ വില്പന 14.73 ശതമാനം ഇടിഞ്ഞ് 45,047 യൂണിറ്റിലെത്തി. 2012 മാര്‍ച്ചില്‍ ഇത് 52,826 യൂണിറ്റായിരുന്നു. കോംപാക്ട് കാറുകളായ എസ്റ്റിലോ, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളുടെ വില്പന 7.33 ശതമാനം ഇടിഞ്ഞ് 25,868 യൂണിറ്റിലെത്തി.
ഡിസയര്‍ മോഡലിന്റെ വില്പന 22.05 ശതമാനം വര്‍ധിച്ച് 20,078 യൂണിറ്റിലെത്തി. കഴിഞ്ഞ മാര്‍ച്ചിലെ വില്പന 16,451 യൂണിറ്റായിരുന്നു. സെഡാന് മോഡലായ എസ്എക്സ്4 ന്റെ വില്പനയില് വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 40.59 ശതമാനം ഇടിഞ്ഞ് 903 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം 1,520 യൂണിറ്റ് വില്പനയാണ് നടന്നത്. ആഡംബര മോഡലായ കിസാഷി വാങ്ങുവാന്‍ മാര്‍ച്ചില്‍ ആരും എത്തിയില്ല. 2012 മാര്‍ച്ചില്‍ 48 യൂണിറ്റ് കിസാഷി മോഡലുകളാണ് വിറ്റഴിക്കപ്പെട്ടത്.
അതേസമയം യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയില് നാലിരട്ടി വര്‍ധനവുണ്ടായി. 1,530 യൂണിറ്റില്‍ നിന്നും 6,488 യൂണിറ്റായാണ് വില്പന ഉയര്‍ന്നത്. വാനുകളുടെ വില്പന 23.56 ശതമാനം ഇടിഞ്ഞ് 9,506 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 12,436 യൂണിറ്റായിരുന്നു. മാരുതി സുസുക്കിയുടെ മൊത്തം യാത്രാ കാര്‍ വില്പന 6.95 ശതമാനം ഇടിഞ്ഞ് 91,896 യൂണിറ്റിലെത്തി. 2012-13 സാമ്പത്തിക വര്‍ഷം ആഭ്യന്തര വാഹന വില്പന 4.44 ശതമാനം ഉയര്‍ന്ന് 10,51,046 യൂണിറ്റിലെത്തി. തൊട്ടു മുമ്പത്തെ സാമ്പത്തിക വര്‍ഷം ഇത് 10,06,316 യൂണിറ്റായിരുന്നു. കയറ്റുമതി 5.49 ശതമാനം ഇടിഞ്ഞ് 1,20,388 യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം യാത്രാ കാര്‍ വില്പന 8,61,337 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: