കാഞ്ഞങ്ങാട്: രാജ്യത്തിണ്റ്റെ വികസന പ്രക്രിയയിലെ പ്രധാനമേഖലയും കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന മോട്ടോര്‍ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ബിഎംഎസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വര്‍ക്കേഴ്സ് അസോസിയേഷന് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും ഒരേനയം തന്നെയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വ്യക്തമായ മോട്ടോര്‍ നയം ഉണ്ടാക്കാനോ നടപ്പിലാക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മോട്ടോര്‍ വ്യവസായ മേഖലയും തൊഴിലാളികളും പ്രശ്നങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അടിക്കടി പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവ് ഈ വ്യവസായ രംഗത്തെ തകര്‍ക്കുന്ന തരത്തിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്നും എം.പി.രാജീവന് പറഞ്ഞു. സമ്മേളനത്തില്‍ എ.കേശവ അധ്യക്ഷത വഹിച്ചു. പി.വി.ബാലകൃഷ്ണന്, ടി.കൃഷ്ണന്, കെ.എസ്.മോഹന്‍ദാസ്, ബി.സത്യനാഥ്, വിശ്വനാഥഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. എ.വിശ്വനാഥന് സ്വാഗതം പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തില്‍ തൊഴിലാളി പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: