പഞ്ചായത്തുതലത്തില്‍ അദാലത്തിന് വീണ്ടും നിര്ദ്ദേശംകാസര്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം കൈ ക്കൊള്ളുന്ന തീരുമാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന് വിമര്‍ശനം. ഫെബ്രുവരി 2ന് നടന്ന സെല്‍ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന് പഞ്ചായത്തുതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുമെന്നതായിരുന്നു ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഒന്നരമാസത്തിനുശേഷം ഇന്നലെ കലക്ട്രേറ്റില്‍ വീണ്ടും സെല്‍യോഗം ചേര്‍ന്നപ്പോള്‍ ഇതുസംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. കഴിഞ്ഞ യോഗത്തില്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നോയെന്നുപോലും ചില അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു. ഒടുവില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ അദാലത്ത് നടത്താന്‍ യോഗം വീണ്ടും തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ ൪ന് ബദിയഡുക്ക,൯ന് ബെളളൂറ്‍, ൧൬ ന് കാറഡുക്ക, ൨൩ന് കുംബഡാജെ, ൨൭ന് മുളിയാര്‍, മെയ ്൩ന് അജാനൂറ്‍, ൮ന് പുല്ലൂറ് പെരിയ, ൧൬ന് പനത്തടി, ൨൨ന് കയ്യൂര്‍-ചീമേനി ൨൫ന് എന്മകജെ എന്നിവിടങ്ങളിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. റേഷന്‍ വിതരണത്തില്‍ അപാകതദുരിതബാധിതര്ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിലെ അപാകതയും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ തവണ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് റേഷന്‍ ഡീലര്‍മാരുടെ യോഗം വിളിക്കണമെന്നും പരിഹാരമുണ്ടാക്കണമെന്നും തീരുമാനിച്ചിരുന്നു. ദുരിതബാധിതരുടെ എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ സപ്ളൈ ഓഫീസറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കലക്ടര്‍ പറഞ്ഞു. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്കി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ അര്‍ഹരായവരെ കണ്ടെത്തി ജില്ലാ സപ്ളൈ ഓഫീസര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കണം. ജില്ലാതലത്തില്‍ റേഷന്‍ ഡീലര്‍മാരുടെ യോഗം വീണ്ടും ചേരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുളള ൫൫൦൦ പേര് ഇതോടെ ബിപിഎല്‍ ലിസ്റ്റിലാകും. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ൧൪൦ പേര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്ന് പരാതിയുയര്‍ന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധംജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിണ്റ്റെ അധ്യക്ഷതയില്‍ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആണ്റ്റ് റമഡിയേഷന്‍ സെല്ലിനെ അവഗണിച്ച് ഇതുവരെ ഒരുയോഗം പോലും ചേരാത്ത മന്ത്രി കെ.പി.മോഹനന് ചെയര്‍മാനായി രൂപവല്‍ക്കരിച്ച സെല്ലിനെ നാളെ മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ചതില്‍ സെല്‍ യോഗത്തില്‍ ആശങ്കയും പ്രതിഷേധവും. ൨൦൧൧ ഒക്ടോബര്‍ ൧൫നാണ് മന്ത്രി ചെയര്‍മാനായി സെല്‍ രൂപീകരിച്ചത്. എന്നാല്‍ ഇത് ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പോലും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാനമില്ല. എന്നാല്‍ കഴിഞ്ഞ ൬ വര്‍ഷമായി ജില്ലാ പഞ്ചായത്തിനുകീഴില്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സെല്ലിനെ ഒഴിവാക്കിയത് ദുരിതബാധിതരോടുള്ള നീതികേടാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സബ്കമ്മറ്റികള്‍ യോഗം ചേര്ന്നില്ലസബ്കമ്മറ്റികള് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന തീരുമാനവും നടപ്പിലാകുന്നില്ല. ദുരിത ബാധിതരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് സബ്കമ്മറ്റികളാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിനുകീഴിലുള്ളത്. വിദ്യാഭ്യാസം, പൊതുവിതരണം, കൃഷി, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ സബ് കമ്മറ്റികളാണ് നിലവിലുള്ളത്. ഓരോന്നിണ്റ്റേയും കണ്‍വീനര്‍മാര്‍ ജില്ലാ അധികാരികളും ചെയര്മാന്മാര് ജില്ലാ പഞ്ചായത്ത് സ്റ്റാണ്റ്റിംഗ് കമ്മറ്റി ചെയര്മാന്മാരുമാണ്. സെല്‍ യോഗത്തിനുമുമ്പ് സബ് കമ്മറ്റികള്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളണം. വിഷയങ്ങള്‍ പഠിച്ച് സെല്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. എന്നാല്‍ കഴിഞ്ഞ മാസം സബ് കമ്മറ്റികളില്‍ ഒന്നുപോലും യോഗം ചേര്‍ന്നിട്ടില്ല. ബഡ്സ് സ്കൂള്‍, റേഷന്‍, ചികിത്സ തുടങ്ങിയവ സംബന്ധിച്ച് വ്യാപക പരാതിയുയരുന്ന സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: