കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാണ്റ്റ് പരിസരത്ത് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ബലം പ്രയോഗിച്ച് അവസാനിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിണ്റ്റെ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ ജില്ലയിലെ പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറി. ഇന്ന് കാസര്‍കോട് മുരളീമുകുണ്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും പങ്കെടുക്കുമെന്നാണ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ഭാഗമായാണ് കണ്വെന്ഷന് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ൧൮ന് ആരംഭിക്കുന്ന യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രവര്‍ത്തക കണ്വെന്ഷന് നടത്താനും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഒരുമിച്ച് എല്ലാ ജില്ലകളിലും പങ്കെടുക്കണമെന്നുമാണ് പാര്‍ട്ടി തീരുമാനം. ഇതനുസരിച്ച് ആദ്യത്തെ കണ്‍വെന്‍ഷനാണ് കാസര്‍കോട് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരു വിശദീകരണവും നല്‍കാതെ മുഖ്യമന്ത്രിയുടെ പിന്മാറ്റം. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് സംബന്ധിച്ച് വിശദീകരിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സാധിക്കുന്നില്ല. നിരാഹാര സമരം മൂന്നാഴ്ച പിന്നിട്ടതോടെ കഴിഞ്ഞ ദിവസം സത്യഗ്രഹം അനുഷ്ഠിക്കുന്ന മോഹന്‍കുമാറിനെ ബലമായി അറസ്റ്റ് ചെയ്ത് നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കളക്ടറുടെ ഉത്തരവുമായി തഹസില്‍ദാറുടെ നേതൃത്വത്തില്‍ വാന്‍ പോലീസ് സംഘം അറസ്റ്റ് നടപടികള്‍ക്കായി സമരപന്തലിലെത്തിയെങ്കിലും സമരക്കാര്‍ തടയുകയായിരുന്നു. മോഹന്‍കുമാറിന് അവശതയൊന്നുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടും ജില്ലാഭരണകൂടം അറസ്റ്റിന് മുതിര്‍ന്നത് മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിനുമുമ്പ് സമരം അവസാനിപ്പിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുണ്ടാകുമെന്നും ഭരണകൂടം ഭയപ്പെട്ടിരുന്നു. ഇതിനിടയിലാണ് വിശദീകരണമില്ലാതെ മുഖ്യമന്ത്രിയുടെ പിന്മാറ്റം. നേരത്തെ കലക്ട്രേറ്റ് പടിക്കല്‍ അമ്മമാര്‍ നടത്തിയ അനിശ്ചിതകാല സമരത്തിനുമുന്നിലൂടെ പോയിട്ടും മുഖ്യമന്ത്രി സമരക്കാര്‍ക്ക് മുഖം കൊടുക്കാതിരുന്നത് വാന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ ആരംഭിച്ച നിരാഹാര സമരം കൂടുതല്‍ പിന്തുണയോടെ 22-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് എ.മോഹന്‍കുമാറിണ്റ്റെ നിരാഹാരം ഒരാഴ്ച പിന്നിട്ടു. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഡ്സ് സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സമരപ്പന്തലിലെത്തി. മഹാത്മാ ബഡ്സ് സ്കൂള്‍ പെരിയയിലെ പ്രിന്‍സിപ്പാള്‍ പി.ദീപ ൨൧-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പൗരാവകാശവേദി (കണ്ണൂറ്), സമാന്തരം, ഹ്യൂമന്‍ റൈറ്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉമ്മര്ചാവശ്ശേരി, സി.ശശി, എന്‍.സുബ്രഹ്മണ്യന്, കൊക്കടി ബാലകൃഷ്ണറായ് (മംഗലാപുരം) എന്നിവര്‍ സംസാരിച്ചു. പി.പി.കെ.പൊതുവാള് അധ്യക്ഷത വഹിച്ചു. കൃഷ്ണന്.പി പുല്ലൂറ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: