കാസര്‍കോട് : ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കുക, വര്‍ദ്ധിപ്പിച്ച ട്രെയിന്‍ യാത്രാനിരക്ക് കുറയ്ക്കുക, റെയില്‍വേ യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, കേരളത്തോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ (21.1.2013) ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ റെയില്‍വേ സ്റ്റേഷന് ധര്‍ണ്ണ നടക്കും. വിവിധ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂറ്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കോട്ടിക്കുളം, കാസര്‍കോട്, ഉപ്പള റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. തൃക്കരിപ്പൂറ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരത്തും തൃക്കരിപ്പൂരിലും വൈകിട്ട് നാലിന് ധര്‍ണ്ണ നടക്കും. നീലേശ്വരത്ത് നടക്കുന്ന ധര്‍ണ്ണ ബിജെപി ജില്ലാ സെക്രട്ടറി ടി കുഞ്ഞിരാമനും തൃക്കരിപ്പൂരില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ൧൦ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ധര്‍ണ്ണ ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന് ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ വൈകിട്ട് ൪ന് നടക്കുന്ന ധര്‍ണ്ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്തും കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തുന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എം സഞ്ജീവ ഷെട്ടിയും ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയില്‍ നടത്തുന്ന ധര്‍ണ്ണ രാവിലെ ൭.൩൦ന് ബിജെപി ജില്ലാ പ്രസിഡണ്റ്റ് പി സുരേഷ് കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: