കാഞ്ഞങ്ങാട്: ഭാരതത്തിണ്റ്റെ ആത്മാവിനെ ഉണ ര്‍ത്തിയ യുഗപുരുഷന് സ്വാമിവിവേകാനന്ദണ്റ്റെ 150-ാം ജന്മദിനാഘോഷങ്ങള്‍ക്ക് നാടൊരുങ്ങി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജയന്തി ആഘോഷങ്ങള്‍ക്ക് വിവേകാനന്ദണ്റ്റെ ജന്മദിനമായ ൧൨ന് നടത്തുന്ന ശോഭായാത്രയോടെ തുടക്കമാവും.നാടിനെയും നഗരത്തെയുംവിവേകാനന്ദ സന്ദേശങ്ങളില്‍ മുഖരിതമാക്കി ജില്ലയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂറ്‍, ബളാംന്തോട്, രാജപുരം, കുണ്ടംകുഴി, ബന്തഡുക്ക, പുളിനാക്ഷി, പുങ്ങംചാല്‍, പരപ്പ, മാവുങ്കാല്‍, ഇരിയ, പെരിയ തുടങ്ങിയ സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി വാന്‍ ബഹുജന പങ്കാളിത്തത്തോടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം കുറിക്കാനുള്ള ആവേശത്തിലാണ് നാട്ടുകാര്‍. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ശോഭായാത്രകള്‍ ദേശീയതയുടെ വിളംബരമായി നിശ്ചിത സ്ഥലത്ത് എത്തിച്ചേരും. വിവേകാനന്ദ വേഷം ധരിച്ച് കുട്ടികളും യുവാക്കളും അണിനിരക്കുന്ന വിവേകാനന്ദ വാഹിനിയാണ് ശോഭായാത്രയിലെ പ്രത്യേകത. വിവേകാനന്ദണ്റ്റെ ജീവിതത്തെയും വീക്ഷണങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിശ്ചദൃശ്യങ്ങളും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടും.ഗ്രാമ,നഗരപ്രദേശങ്ങളെ വിവേകാനന്ദ സന്ദേശങ്ങളിലൂടെ വീണ്ടെടുക്കാനുള്ള യജ്ഞത്തിന് തുടക്കം കുറിക്കുന്ന ശോഭായാത്രകള്‍ നാടിണ്റ്റെ ഉത്സവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ശോഭായാത്രകള്‍ നിശ്ചിത സ്ഥലത്ത് എത്തിച്ചേരുന്നതോടെ പൊതുപരിപാടി ആരംഭിക്കും. ചടങ്ങില്‍ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. വിവേകാനന്ദണ്റ്റെ ചിന്തകളെയും ജീവിത വീക്ഷണങ്ങളെയും അധികരിച്ച് പ്രമുഖര്‍ സംസാരിക്കും. രാഷ്ട്രീയ സാമൂഹ്യ സംഘടനാ രംഗ ത്തെ പ്രമുഖരും ജനപ്രതിനിധികളും ആശംസയര്‍ പ്പിക്കും. ശോഭായാത്രകള്‍ വന്‍വിജയമാക്കുന്നതിനായി മാസങ്ങള്‍ക്കുമുമ്പെ വിപുലമായ ആഘോഷസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ശോഭായാത്രയുടെ വിജയത്തിനായി വിവിധ ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. വീടുകള്‍ കയറിയുള്ള സമ്പര്‍ക്കവും ധനസമാഹരണവും നടന്നുവരുന്നു. നാടെങ്ങും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തന പരിചയമുള്ളവരാണ് ഓരോ സ്ഥലത്തെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഡിസംബര്‍ ൨൫ന് സങ്കല്പ ദിവസത്തില്‍ വിവേകാനന്ദ സന്ദേശം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. പ്രവര് ത്തക സംഗമവും സംഘടിപ്പിച്ചു. വിവേകാനന്ദജയന്തി ആഘോഷങ്ങള്‍ക്ക് മത രാഷ് ട്രീയ സാഹചര്യങ്ങള്‍ മറന്ന് നാടുമുഴുവന്‍ കൂടെയുണ്ട്. പാശ്ചാത്യ ലോകത്തിനുമുന്നില്‍ ആര്‍ഷ സംസ്കൃതിയുടെ പൊരുളെന്തെന്ന് തെളിയിച്ചുകൊടുത്ത വിവേകാനന്ദ സ്വാമികളുടെ സന്ദേശമുള്‍കൊള്ളുന്ന യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള അവസരം കൂടിയായാണ് വിവേകാനന്ദ ജയന്തിയെ സംഘാടകര്‍ കാണുന്നത്.ശോഭായാത്രയില്‍ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് വിവിധ ആഘോ ഷ സമിതി കണ്‍വീനര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: