പെരിയ: പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്ക്കുടുക്കുന്ന കോണ്‍ഗ്രസ് നടപടി തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്ന് യുവമോര്‍ച്ച സംസ്ഥാ ന പ്രസിഡണ്റ്റ് വി വി രാജേഷ് പറഞ്ഞു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും പോലീസും തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന കോണ്‍ഗ്രസ് – പോലീസ് ഗൂഢാലോചനക്കെതിരെ പെരിയ കല്ല്യോട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസ്റ്റ് ക്രൂരതയെയും കോണ്‍ഗ്രസിണ്റ്റെ ഭരണ കൂട ഭീകരതയെയും അതിജീവിച്ച സംഘത്തിണ്റ്റെ ചരിത്രം കോണ്‍ഗ്രസ് മറക്കരുത്. അടിയന്തിരാവസ്ഥക്കാലത്തെ അടിച്ചമര്ത്തലുകളെപ്പോലും ചെറുത്തുതോല്‍പ്പിച്ച ചരിത്രമാണ് സംഘപരിവാര്‍ പ്രസ്ഥാനത്തിനുള്ളത്. ജീവന് ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള ആയിരക്കണക്കിന് സ്വയം സേവകരുള്ള സംഘത്തിണ്റ്റെ സംഘടനാശേഷിയെ വെല്ലുവിളിക്കാമെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നത് മൗഢ്യമാണ്. സംഘത്തെ അന്ധമായി എതിര്‍ത്തുപോരുന്ന സഖാക്കളുടെ വീടുകളില്‍ ഇസ്ളാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നത് കോണ്‍ഗ്രസ് കണ്ണുതുറന്ന് കാണേണ്ടിയിരിക്കുന്നു. ഏത് വെല്ലുവിളികള്‍ സ്വീകരിച്ചും സംഘടനാപ്രവര്‍ത്തനം നടത്താന്‍ സംഘപരിവാര്‍ സന്നദ്ധമാണ്. കല്ല്യോട്ടെ കോണ്‍ഗ്രസ് നേതാവ് ബാബുരാജിണ്റ്റെ വീട് അക്രമിക്കപ്പെട്ടുവെന്ന് പറയുന്നതിലെ വസ്തുത അന്വേഷിക്കാതെ സംഘപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. കോണ്‍ഗ്രസിണ്റ്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ബേക്കല്‍ എസ് ഐ. കാക്കിയിട്ട് രാഷ്ട്രീയ പ്രവര് ത്തനം നടത്തുകയാണ് എസ് ഐയുടെ ഉദ്ദേശ്യമെങ്കില്‍ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് എ.വേലായുധന്, ബിഎംഎസ് ജില്ലാ സെക്രട്ടറി പി കൃഷ്ണന് കേളോത്ത്, എന്നിവര്‍ സംസാരിച്ചു. ബാബു പുല്ലൂറ് സ്വാഗതവും സത്യനാഥന് കെ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: