കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ വകുപ്പുദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന അനധികൃത ടോള്‍പിരിവ് സംബന്ധിച്ച് കാഞ്ഞങ്ങാട് എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്ന കേസ്സ് വിജിലന് സിന് വിട്ടേക്കും. ബന്ധപ്പെട്ട എന്ജിനീയര്മാരെല്ലാം കേ സില് പ്രതികളാകുമെന്നതിനാലാണ് കേസ് വിജലന്‍സിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ലോക്കല്‍ പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ദേശീയപാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്നാണ് കേസന്വേഷണം വിജിലന്‍സിന് കൈമാറുന്നത്. കാഞ്ഞങ്ങാട് എഎസ്പി എസ്.മഞ്ചുനാഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. ഒക്ടോബര്‍ 13ന് ശനിയാഴ്ച രാത്രി ഹൊസ്ദുര്‍ഗ് സി ഐ കെ.വി.വേണുഗോപാലിണ്റ്റെ നേതൃത്വത്തില്‍ ടോള്‍ബൂത്ത് പിരിവിന് നേതൃത്വം നല്‍കിയിരുന്ന കോഴിക്കോട് മുക്കം സ്വദേശി ബാലനും മറ്റ് തൊഴിലാളികളും താമസിക്കുന്ന ബൂത്തിനടുത്തുള്ള വാടക വീട്ടിലും നടത്തിയ തിരച്ചിലിലാണ് പടന്നക്കാട് മേല്‍പ്പാലം ടോള്‍ ബൂത്തിണ്റ്റെ മറവില്‍ ലക്ഷങ്ങളുടെ പകല്‍ക്കൊള്ള നടന്നുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. റെയ്ഡ് നടത്തിയ ദിവസം രാവിലെ 1൦ മണിമുതല്‍ രാത്രി 11 മണിവരെ ടോള്‍ബൂത്തില്‍ പിരിഞ്ഞുകിട്ടിയത് ൨,൦൭,൦൪൦ രൂപയായിരുന്നു. വ്യാജ സീലും അനധികൃത രശീതും ഉപയോഗിച്ച് ദേശീയ പാതവിഭാഗം ഉന്നതരുടെ മൗനാനുവാദത്തോടെ യാതൊരു അംഗീകാരവും സര്ക്കാറിണ്റ്റേയോ വകുപ്പിണ്റ്റേയോ നിയമാനുസൃതമോ ആയ അനുമതിയും ഇല്ലാതെയാണ് ടോള്‍ബൂത്ത് പിരിവ് നടത്തിയിരുന്നതെന്ന് തുടരന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു. തെളിയിക്കപ്പെട്ട മൊത്തം വരുമാനത്തിന് ഏതാണ്ട് സമാനമാണ് ഈ കണക്കും. അരക്കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട സ്ഥാനത്ത് എത്തിയതാകട്ടെ ൧൨ ലക്ഷം രൂപ മാത്രം. ഇത്രയധികം വെട്ടിപ്പ് നടത്താന്‍ മുക്കം സ്വദേശി ബാലനും തൊഴിലാളികളായ പാലക്കാട് പരുത്തിപ്പ ഒളിയിലെ കെ വി അപ്പച്ചന്, കോഴിക്കോട് വേങ്ങേരിയിലെ എ പി ദേവദാസന്, വഴിമുക്കത്തെ എ അശോകന്, ഏലത്തൂരിലെ കെ കെ സദാനന്ദന്, പാലക്കാട്ട് കരിപ്പാട്ടെ പി വാസുദേവന്‍, എസ് സുജീഷ് കോഴിക്കോട്, കൊന്നക്കൂട് മീത്തലെ ഒ അബി, വയനാട് എസ്പി ഓഫീസിനടുത്ത് താമസിക്കുന്ന പി സദാനന്ദന്, ബാലുശ്ശേരിയിലെ കെ ഹരീഷ്, പല്ലാളിയിലെ എം മോഹനന് എന്നിവര്‍ക്കും ഇത്രയധികം ധൈര്യം ദിനംപ്രതി മൂന്ന് ലക്ഷത്തിലധികം രൂപ പിരിഞ്ഞു കിട്ടാറുണ്ടെന്നാണ് കണക്കെങ്കിലും സര്‍ക്കാര്‍ ഖജനാവിലേക്ക് ദിവസവും അടച്ചത് ഒരു ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ്. സെപ്തംബര്‍ ൧൭നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞാണ് പടന്നക്കാട് മേല്‍പ്പാലം തുറന്നുകൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് പത്താംനാള്‍ സെപ്തംബര്‍ ൨൭ മുതല്‍ ടോള്‍ ബൂത്ത് പിരിവിലും തുടങ്ങി. പിരിവ് തുടങ്ങിയതുമുതല്‍ റെയ്ഡ് നടക്കുന്നതുവരെ ൧൮ ദിവസത്തിനുള്ളില്‍ ഏതാണ്ട് അരക്കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്നുവെന്നാണ് ഏകദേശ കണക്ക്. ദേശീയ പാത വിഭാഗം(കണ്ണൂറ്) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാഞ്ഞങ്ങാട്ടെ അസിസ്റ്റണ്റ്റ് എഞ്ചിനീയര്‍ എന്നിവരുടെ ചോദ്യം ചെയ്ത അന്വേഷണ സംഘം ഇന്നലെ കാസര്‍കോട്ട് ചെന്ന് അസി.എക്സിക്യുട്ടീവ് എഞ്ചിനീയറില്‍ നിന്ന് വിശദവിവരങ്ങള്‍ തേടി. ഉദ്യോഗസ്ഥന്മാര്ക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് കേസ് മൊത്തത്തില്‍ വിജിലന്‍സിന് വിടാനുള്ള തീരുമാനമുണ്ടായത്. അടുത്തയാഴ്ചയോടെ കേസ് ഫയല്‍ വിജിലന്‍സിന് കൈമാറാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: