നീലേശ്വരം : അഞ്ചുദിവസമായി പുലി ഭീഷണി നിലനില്‍ക്കുന്ന കരിന്തളത്ത് ഇന്നലെ രാവിലെയും പുലിയെ കണ്ടതായി നാട്ടുകാര്‍. രോഗബാധിതനായ കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്ന മുതുകുറ്റിയിലെ ഓട്ടോ ഡ്രൈവര്‍ എം ചന്ദ്രനാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരക്കു കരിന്തളം പഞ്ചായത്ത് ഓഫീസനടുത്തുവെച്ച് പുലിയെ കണ്ടത്. ഓട്ടോക്ക് മുന്നില്‍ച്ചാടിയ പുലി മറുഭാഗത്തെ കുഴിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഈ കുഴിയില്‍ നിരവധി ഗുഹകളുണ്ട്. ചന്ദ്രനും ഓട്ടോയിലുണ്ടായിരുന്ന കുട്ടിയും മാതാവും പരിഭ്രമിച്ചു. രണ്ടുദിവസം മുമ്പ് കോയിത്തട്ട ശാസ്താം കാവിനടുത്തുള്ള റോഡില്‍ വച്ച് വ്യാപാരിയായ പി രാമചന്ദ്രനാണ് പുലിയെ കണ്ടത്. അതിനുമുമ്പ് അനീഷ് എന്ന വിദ്യാര്‍ത്ഥി കരിന്തളം കാവിനടുത്തുവച്ചും പുലിയെ കണ്ടിരുന്നു. കരിന്തളം അട്ടക്കോട്ട് അഞ്ചുദിവസം മുമ്പ് ടാപ്പിംഗ് തൊഴിലാളി ജോസ് ആണ് ആദ്യമായി ഇവിടെ പുലിയെ കണ്ടത്. പുലര്‍ച്ചെ ടാപ്പിംഗിനു പോകുമ്പോള്‍ പാറപ്പുറത്തു നീണ്ടുനിവര്‍ന്നു കിടന്ന പുലിയെക്കണ്ടു ഭയന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. നേരം പുലര്‍ന്ന ശേഷം വീണ്ടും ടാപ്പിംഗിനു പോവുമ്പോള്‍ പുലിക്കടുത്ത് ഒരു കുട്ടിപ്പുലിയുണ്ടായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസ് വനം വകുപ്പധികൃതരും തിരച്ചില്‍ നടത്തിയിരുന്നു. കരിന്തളം, അട്ടക്കാട് ഓമാച്ചേരി, കരിന്തളം പാറ, കോയിത്തട്ട തുടങ്ങി ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്താണ് പുലിയുള്ളത്. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ നാലുതവണ ഇവിടങ്ങളില്‍ പുലിയെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: