കാസര്‍കോട് : 19, 20 തീയ്യതികളില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയഐടി മേള യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തുമണിക്ക് പി കരുണാകരന് എം പി മേള ഉദ്ഘാടനം ചെയ്യും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന് അധ്യക്ഷത വഹിക്കും. പി ബി അബ്ദുല്‍റസാഖ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, ജില്ലാ പഞ്ചായത്തംഗം പാദൂറ് കുഞ്ഞാമുഹാജി, കല്ലട്ര അബ്ദുല്‍ഖാദര്‍, കെ മൊയ്തീന്‍കുട്ടി ഹാജി, നഫീസത്തുല്‍ മിസ് രിയ, ശംസുദ്ദിന്‍ തെക്കില്‍, കെ സത്യനാരായണ, കെ വേലായുധന്, മുഹമ്മദ്കുഞ്ഞി ബി എം, രാഗിണി കരിച്ചേരി, കെ ശ്രീകൃഷ്ണ അഗ്ഗിത്തായ തുടങ്ങിയവര്‍ സംബന്ധിക്കും. 20 ന് സമാപന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള അധ്യക്ഷത വഹിക്കും. ഇ ചന്ദ്രശേഖരന് എം എല്‍ എ, കെ കുഞ്ഞിരാമന് എം എല്‍ എ (തൃക്കരിപ്പൂറ്‍), കാസര്‍കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂറ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത, ചട്ടഞ്ചാല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അവനീന്ദ്ര നാഥ്, ഹെഡ്മാസ്റ്റര് കെ ജെ ആണ്റ്റണി എന്നിവര്‍ സംബന്ധിക്കും. പ്രവൃത്തി പരിചയസാമൂഹ്യശാസ്ത്ര മേളകളില്‍ എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി 2540 കുട്ടികളും, സയന്സ്ഗണിതം ഐടി മേളകളില്‍ 1875 കുട്ടികളും മാറ്റുരയ്ക്കും. പ്രവൃത്തി പരിചയമേളയില്‍ ൩൫ ഇനങ്ങളില്‍ നിന്നായി ഓണ്‍ദി സ്പോട്ട് മത്സരം നടക്കും. ഏഴ് സബ് ജില്ലകളില്‍ നിന്നായി ൧൬൦൦ കുട്ടികള്‍ പങ്കെടുക്കും. സാമൂഹ്യശാസ്ത്രമേളയില് ൨൦ ഇനങ്ങളിലാണ് മത്സരം. ൩൨൫ കുട്ടികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ശാസ്ത്രമേളയില്‍ നാലിനങ്ങളില്‍ ൪൬൮ കുട്ടികളും, ഗണിതശാസ്ത്രമേളയില് ൫൦൦ കുട്ടികളും മത്സരത്തില്‍ മാറ്റുരയ്ക്കും. എ ടി മേളയില്‍ ൧൩ ഇനങ്ങളിലാണ് മത്സരം. സാമൂഹ്യശാസ്ത്ര മേളയിലെ അറ്റ്ലഡ് നിര്‍മ്മാണ മത്സരം ൧൯ ന് രാവിലെ ൯ മണിക്ക് തന്നെ ആരംഭിക്കും. അഞ്ചരലക്ഷം രൂപയാണ് മൊത്തം ചെലവ് പ്രതിക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത്തവണ സ്കൂള്‍ യൂണിഫോം ഇല്ലാതെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അതിനാല്‍ യൂണിഫോം ധരിച്ച് സ്കൂളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് അഡ്വ. പി പി ശ്യാമളാദേവി, ജനറല്‍ കണ്‍വീനറും ഡി ഡി ഇയുമായ ശ്രീകൃഷ്ണ അഗ്ഗിത്തായ, പാദൂറ് കുഞ്ഞാമുഹാജി, സത്യനാരായണ, ശംസുദ്ദിന്‍ തെക്കില്‍, കൃഷ്ണന് ചട്ടഞ്ചാല്‍, ടി അവനീന്ദ്രനാഥ്, സുകുമാരന്‍ മാസ്റ്റര്‍, വേണുഗോപാലന്‍ മാസ്റ്റര്‍, എം മോഹനന് നായര്‍, ഗഫൂറ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: