ഉദുമ: മാങ്ങാട് സിപിഎം-ലീഗ് സംഘര്‍ഷം. വീടുകള്‍ക്കുനേരെ കല്ലെറിഞ്ഞും വാഹനങ്ങള്‍ നശിപ്പിച്ചും സിപിഎം-ലീഗ് അക്രമികള്‍ ഇന്നലെ മാങ്ങാട്ടും പരിസരപ്രദേശങ്ങളിലും അഴിഞ്ഞാടി. പാലക്കുന്നില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന മാങ്ങാട്ടെ അബ്ദുള്‍ ബഷീറിണ്റ്റെ കാര്‍ തീയ്യിട്ട് നശിപ്പിച്ചു. മുഹമ്മദ് കുഞ്ഞി, ബഷീര്‍ എന്നിവരുടെ കാറുകള്‍ക്കും മൂന്നോളം ബൈക്കുകള്ക്കുനേരെയും അക്രമമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും അതിനിടയിലാണ് അക്രമം അരങ്ങേറിയത്. മൂന്ന് വീടുകള്‍ക്കുനേരെയും ഇന്നലെ കല്ലേറുണ്ടായി. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ടിണ്റ്റെ കാല് ലീഗ് സംഘം തല്ലിയൊടിച്ചിരുന്നു. ഡിവൈഎഫ്ഐ ഉദുമ ബാര ഒന്നാം യൂണിറ്റ് പ്രസിഡണ്ട് സുധീഷിനെ രാവിലെ ജോലിക്കുപോകുന്നതിനിടയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കാല്തല്ലിയൊടിക്കുകയായിരുന്നു. സൂധീഷിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാങ്ങാട് തൊട്ടിയിലെ വിനോദിണ്റ്റെ വീടും എറിഞ്ഞുതകര്‍ത്തു. രണ്ട് ലീഗ് പ്രവര്‍ത്തകരുടെ വീടിനുനേരെയും അക്രമമുണ്ടായി. ലീഗ്-എന്‍ഡിഎഫ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: