കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നു എത്തിച്ച 3൦ ലക്ഷത്തില്‍പരം രൂപയുടെ കള്ളനോട്ടുകള്‍ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ പണ്ഡിറ്റ് ഗോപാല കൃഷ്ണ (4൦)യെ ആണ് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിണ്റ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കള്ളനോട്ട് കേസിണ്റ്റെ കൂടുതല്‍ അന്വേഷണത്തിനായി നേരത്തെ അറസ്റ്റിലായ ഉഡുപ്പിയിലെ ചേതന്‍, ബണ്ട്വാളിലെ ഉസ്മാന് എന്നിവരെ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ശനിയാഴ്ച ഉഡുപ്പിയിലെത്തിയാണ് പണ്ഡിറ്റ് ഗോപാലകൃഷ്ണയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടു സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ വ്യാജമാണെന്നു തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. കാസര്‍കോട് വിതരണം ചെയ്ത കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ വാങ്ങിയതായി നേരത്തെ അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജുവെന്ന ആളാണ് ബിസ്ക്കറ്റ് നല്‍കിയതെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇയാളെ തേടി ഇന്നലെ വൈകുന്നേരം പോലീസ് സംഘം ഡല്‍ഹിയിലേക്കു പോകും. ഇതിനിടയിലാണ് പണ്ഡിറ്റ് ഗോപാലകൃഷ്ണയെ അറസ്റ്റ് ചെയ്തതും വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റ് കണ്ടെടുത്തതും. ഇതോടെ കള്ളനോട്ടു നല്കി കാസര്‍കോട്ടെ ചിലര്‍ വാങ്ങിയത് വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ ആണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്വേഷണ നടപടി ഭയന്ന് വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റ് നല്കിയ സംഭവം രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നു സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: