നീലേശ്വരം : കോട്ടപ്പുറത്ത് ലീഗ്- പോപ്പുലര്‍ ഫ്രണ്ട് സംഘം തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങളില്‍ പോലീസ് നടപടി കാര്യക്ഷമമല്ലെന്ന് ആരോപണം. കഴിഞ്ഞ ദിവസം ബിഎം എസ് പ്രവര്‍ത്തകനായ നീലേശ്വരം ഓട്ടോതൊഴിലാളി കരുവാച്ചേരിയിലെ ജയരാജനെ ലീഗ് – പോപ്പുലര്‍ ഫ്രണ്ട് സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. 15 ഓളം വരുന്ന അക്രമി സംഘം മുളക് പൊടി വിതറി കമ്പിപ്പാര, കത്തി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയിട്ടും ഒരാള്‍ക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തത്. കോട്ടപ്പുറത്തേക്ക് ഓട്ടം പോയ ജയരാജണ്റ്റെ ഓട്ടോ തടഞ്ഞുനിര്‍ത്തിയാണ് റംഷീദിണ്റ്റെനേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ജയരാജനെതിരെയും വധശ്രമത്തിന് കേസെടുത്ത പോലീസ് റംഷീദിനെ മാത്രം പ്രതിചേര്ക്കുകയാണുണ്ടായത്. കോട്ടപ്പുറം ഭാഗത്ത് മുസ്ളിം മത മൗലികവാദികള്‍ അക്രമം പതിവാക്കിയിരിക്കുന്നതിനു പിന്നില്‍ പോലീസിണ്റ്റെ നിഷ്ക്രിയത്വമാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഏതാനും ദിവസം മുന്‍പ് നീലേശ്വരം തെരുവിലെ പള്ളിക്കര രാജേഷിണ്റ്റെ വീട് ലീഗ്- പോപ്പുലര്‍ഫ്രണ്ട് സംഘം അടിച്ചുതകര്‍ത്തിരുന്നു. രാജേഷിണ്റ്റെ അമ്മ വസന്ത നല്കിയ പരാതി പ്രകാരം നീലേശ്വരം പോലീസ് കേസെടുത്തെങ്കിലും അക്രമികളിലൊരാളെ പോലും പിടിക്കാനായില്ല. ജയരാജന് കുത്തേറ്റതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയണ്റ്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പ്രതിഷേധ പ്രകടനം പോലീസ് തടയുകയാണുണ്ടായത്. മുസ്ളിം ലീഗിണ്റ്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിഎംഎസ് – ബിജെപി പ്രവര്‍ത്തക്കെതിരെ പോലീസ് ഏകപക്ഷീയമായി എടുക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയന് ആവശ്യപ്പെട്ടു. 15 ഓളം വരുന്ന സംഘമാണ് ജയരാജനെ ആക്രമിച്ചത്. എന്നിട്ടും ഒരാള്‍ക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ജയരാജനെ ആക്രമിച്ച മുഴുവന്‍ ആള്‍ക്കാര്‍ക്കെതിരെയും കേസെടുക്കണമെന്നും പോലീസ് വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. വെങ്ങാട്ട് കുഞ്ഞിരാമന്, പി യു വിജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: