കുണ്ടംകുഴി : കോണ്‍ഗ്രസിലെ രൂക്ഷമായ ഭിന്നതയെ തുടര്‍ന്ന് മന്ത്രിയുടെ ഉദ്ഘാടന പരിപാടി ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബഹിഷ്കരിച്ചു. ബേഡഡുക്ക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് മന്ത്രി കെ സി ജോസഫിണ്റ്റെ ബാങ്ക് ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ടു നിന്നത്. കുണ്ടം കുഴിയിലെ കാര്‍ഷിക വികസന ബാങ്കിണ്റ്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ ൧൧ മണിയോടെയാണ് മന്ത്രി കെ സി ജോസഫിണ്റ്റെ കാസര്‍കോട് വികസന ബാങ്ക് ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത്. കെ പി സി സി നിര്‍വ്വാഹക സമിതി അംഗമായ പി ഗംഗാധരന് നായരുടെ നിയന്ത്രണത്തിലുള്ള ബാങ്കിണ്റ്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഗംഗാധരന് നായര്‍ വിരുദ്ധ ഗ്രൂപ്പില്‍പ്പെട്ട ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുകയായിരുന്നു. ബാങ്കിണ്റ്റെ ഉദ്ഘാടനത്തിന് മന്ത്രി കെ സി ജോസഫ് എത്തുന്ന കാര്യം ബേഡഡുക്ക മണ്ഡലം കമ്മിറ്റിയെ അറിയിച്ചിരുന്നില്ലത്രെ. പരിപാടിക്ക് തലേദിവസം മാത്രമാണ് ബാങ്ക് ഉദ്ഘാടനം സംബന്ധിച്ച് നോട്ടീസടിച്ച് പ്രചരണം നടത്തിയത്. ഇത്തരമൊരു നിലപാടില്‍ പ്രതിഷേധിച്ച് കൂടിയാണ് ബാങ്ക് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബന്തടുക്ക മണ്ഡലം കമ്മിറ്റിയില്‍ നിന്നും പ്രസിഡണ്ടും നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു. സി പിഎം- ബി ജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പി ഗംഗാധരന് നായര്‍ മന്ത്രിയെ ഉദ്ഘാടനത്തിന് കൊണ്ട് വന്നത് ബാങ്കിണ്റ്റെ പ്രശസ്തിക്ക് വേണ്ടിയാണെന്ന് പരാമര്‍ശിച്ചത് മന്ത്രി കെ സി ജോസഫിണ്റ്റെ അതൃപ്തിക്ക് കാരണമായി. ബാങ്കിണ്റ്റെ പരസ്യത്തിന് വേണ്ടി തന്നെ കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മറുപടി നല്‍കുകയും പ്രസംഗം ദീര്‍ഘിപ്പിക്കാതെ മടങ്ങുകയും ചെയ്തു. ഈ സംഭവത്തോടെ കോണ്‍ഗ്രസില്‍ പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇതിനിടെ രണ്ട് തവണ അക്രമത്തിനിരയായ കുണ്ടും കുഴിയിലെ ബേഡഡുക്ക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും പ്രിയദര്‍ശിനി മന്ദിരവും മന്ത്രി കെ സി ജോസഫും പി ഗംഗാധരന് നായര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സന്ദര്‍ശിക്കാതിരുന്നത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി. സിപിഎം കണ്ണൂറ് ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ ബേഡഡുക്ക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും പ്രിയദര്‍ശിനി മന്ദിരവും തീവെച്ചും അടിച്ചും തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. ഇതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി മന്ദിരവും വീണ്ടും ആക്രമിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ മന്ത്രിയും പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിക്കാതിരുന്നത് അണികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: