കാസര്‍കോട്: ജില്ലയിലെ മറാട്ടി സമുദായത്തിനു നഷ്ടപ്പെട്ട സംവരണാനുകൂല്യം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ നിയമഭേദഗതി പാര്‍ലമെണ്റ്റില്‍ അവതരിപ്പിക്കണമെന്ന് ബിജെപി ജില്ലാ ഭാരവാഹികളുടെ യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാറിനുതന്നെ പരിഹരിക്കാവുന്ന പ്രശ്നം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനാസ്ഥമൂലം നീട്ടികൊണ്ടുപോവുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇതിനുവേണ്ടി ശ്രമിച്ച ലോക്സഭ പ്രതിപക്ഷനേതാവ് സുഷമാസ്വരാജിനെ യോഗം അഭിനന്ദിച്ചു. അടുത്ത പാര്‍ലമെണ്റ്റ് സമ്മേളനത്തില്‍ തന്നെ ഇതുസംബന്ധിച്ച് ഭേദഗതി ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇത് സംബന്ധിച്ച് ഭേദഗതി ബില്‍ പാസാക്കാന്‍ തയ്യാറാകണമെന്നും ഇതുസംബന്ധിച്ചുള്ള ബില്ലിനെ ബിജെപി പിന്തുണക്കുമെന്നും ഈ കാര്യത്തില്‍ ജില്ലാ കമ്മറ്റി പാര്‍ലമെണ്റ്റിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.സുരേഷ്കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്, എം.സഞ്ജീവഷെട്ടി, സരോജ ആര് ബലാള്‍, പി.സുശീല, കൊവ്വല്‍ ദമോദരന്, നഞ്ചില്‍ കുഞ്ഞിരാമന്, മാലതി.ജെ.റായ്, വീരപ്പ അമ്പാര്, ടി.കുഞ്ഞിരാമന്, സുകുമാരന്‍ കാലിക്കടവ്, പ്രമീള.സി.നായക്, ഷൈലജ.എം.ഭട്ട്, വിജയ്കുമാര്‍റൈ, രാമപ്പ മഞ്ചേശ്വരം, ഗീതാചിദംബരം, സ്നേഹലത, ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: