കാഞ്ഞങ്ങാട് : ദേശീയ പാത ൧൭ല് പുതുതായി നിര്‍മ്മിക്കുന്ന നാലുവരിപ്പാതയില്‍ കണ്ണൂരിലും കാസര്‍കോടുമായി മുന്ന് ടോള്‍ ബൂത്തുകള്‍ ഉണ്ടാകും. തലപ്പാടി മുതല്‍ ഇടപ്പള്ളി വരെയുള്ള പാതയില്‍ കാസര്‍കോട് ജില്ലയില്‍ തലപ്പാടി, കണ്ണൂറ് ജില്ലയില്‍ തളിപ്പറമ്പ്, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാവും ടോള്‍ബൂത്തുകള്‍, മലപ്പുറം ജില്ലയിലെ കോട്ടക്കലിലും (സ്വാഗതമേട്) ടോള്‍ ബൂത്തുകള്‍ ഉണ്ടാകും. ഈ പ്രദേശത്തു കൂടി കടന്നു പോകുന്നവര്‍ക്ക് മാത്രമേ ടോള്‍ നില്കേണ്ടി വരികയുള്ളൂ. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പാതയിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര, മുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല. ഓരോ ടോള്‍ ബൂത്ത് കേന്ദ്രീകരിച്ച് ൨൪ മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് പെട്രോള്‍ വാഹനം അപകടരക്ഷാ വാഹനം ആംബുലന്‍സ് സര്‍വീസ്, മെഡിക്കല്‍ എയ്ഡഡ് പോസ്റ്റ്, അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ക്രെയിന്‍ സര്‍വീസ് എന്നിവയും ഏര്‍പ്പെടുത്തും. തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ രണ്ട് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്ഥലമെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നു. കരിവെള്ളൂര്മുതല് കണ്ടോത്ത് വരേയും, ധര്‍മ്മശാല മുതല്‍ കുറ്റിക്കോല്‍ വരേയും റോഡ് അളന്ന് കരിങ്കല്‍ കുറ്റികള്‍ സ്ഥാപിച്ചു കഴിഞ്ഞു. കരിവെള്ളൂറ് മുതല്‍ കീച്ചേരി വരെയുള്ള ഭാഗങ്ങളില്‍ സ്ഥമെടുപ്പ് സര്‍വ്വേ പൂര്ത്തിയാക്കുന്നതിണ്റ്റെ ഭാഗമായി ലാണ്റ്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് നാലുവരിപാത മുറിച്ചുകടക്കുന്നതിന് പ്രധാന സ്ഥലങ്ങളിലെല്ലാം അണ്ടര്‍ പാസ്സിങ്ങും, ഓവര്‍ പാസ്സിങ്ങും ഏര്‍പ്പെടുത്തും. ഇതിനുപുറമെ സീബ്രാ ക്രോസ്, പോലീസ് സഹായം, ട്രാഫിക്ക് സിഗ്നല്‍, ലൈറ്റ് എന്നീ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. 8൦ മുതല്‍ 1൦൦ കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിര്‍ദ്ദിഷ്ട പാതക്ക് പ്രത്യേക മതില്‍ക്കെട്ടുകളോ കമ്പിവേലികളോ സ്ഥാപിക്കില്ല. തിരക്കേറിയ പാതിയിലേക്ക് ഇരുവശങ്ങളില്‍ നിന്നു നേരിട്ടു പ്രവേശിച്ചാലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഇരുവശങ്ങളിലും പ്രത്യേകം നിര്‍മ്മിച്ച സര്‍വീസ് റോഡില്‍ പ്രവേശിച്ച് ഓരോ രണ്ടു കിലോമീറ്ററിലും അനുവദിച്ച പ്രത്യേക സ്ഥലത്തു കൂടി മാത്രമേ നാലുവരിപ്പാതയിലേക്ക് പ്രവേശനം അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: