കാസര്‍കോട് : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ജൂണ്‍ 22ന് രാവിലെ നടക്കുന്ന മാര്‍ച്ച് ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ വി വി രാജേഷ് ഉദ്ഘാടനം ചെയ്യും. ബി ജെ പി ജില്ലാ കമ്മിറ്റി ആഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് രാവിലെ 1൦ മണിക്ക് എന്‍ എച്ച് 17 പുതിയ ബസ്സ്റ്റാണ്റ്റ് എം ജി റോഡ് വഴി ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ എത്തും. ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, സംസ്ഥാന സമിതി അംഗം എം സജ്ജീവഷെട്ടി ജില്ലാ പ്രസിഡണ്റ്റ് സുരേഷ് കുമാര്‍ ഷെട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: