കാസര്‍കോട് : ട്രെയിന്‍ യാത്രയ്ക്കിടയില്‍ യുവതിയെ മയക്കി 38 പവന് സ്വര്‍ണ്ണാഭരണങ്ങളും 8൦൦൦ രൂപയും കൊള്ളയടിച്ചു. മുംബൈ, വീരാലില് സ്ഥിരതാമസക്കാരായ സായ്നാഥിണ്റ്റെ ഭാര്യ കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്ഗിലെ പ്രതിമ(35)യാണ് തട്ടിപ്പിനു ഇരയായത്. വ്യാഴാഴ്ച രാത്രി മുംബൈയ്ക്കും കര്‍ണ്ണാടകയിലെ രത്നഗിരിക്കും ഇടയിലാണ് സംഭവം. ഹൊസ്ദുര്ഗിലുള്ള കുടുംബവീട്ടിലേക്കു വരികയായിരുന്നു പ്രതിമയും മക്കളായ ചേതനും (15), അനുഷ്ക (9)യും. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസിണ്റ്റെ റിസര്‍വേഷന്‍ കമ്പാര്ട്ട്മെണ്റ്റിലാണ് പ്രതിമയും മക്കളും യാത്ര ചെയ്തിരുന്നത്. പ്രതിമ താഴെയും മക്കള്‍ തൊട്ടു മുകളിലെ ബര്‍ത്തിലുമാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ട്രെയിന്‍ ഇന്നലെ രാത്രി 1.40ന് രത്നഗിരിയില്‍ എത്തിയപ്പോള്‍ ഉണര്ന്നതായും ബാത്ത് റൂമില്‍ പോയി മുഖം കഴുകി തിരിച്ചെത്തിയപ്പോഴാണു സീറ്റിണ്റ്റെ കീഴില്‍ വച്ചിരുന്ന മൂന്നു ബാഗുകളില്‍ ഒന്നിണ്റ്റെ സൈഡ് ബ്ളേഡ് കൊണ്ട് കീറിയ നിലയില്‍ കണ്ടതെന്നും പ്രതിമ പറഞ്ഞു. വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച ബാഗാണ് കീറിയതെന്നു വ്യക്തമായത്. ബാഗിനു അകത്തു നോക്കിയപ്പോള്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ബോക്സ് മാത്രം ഉണ്ടായിരുന്നത്. കരിമണി മാല, പവിഴം മാല, നക്ളസ്, വളകള്‍, ബ്രേസ്ളൈറ്റ്, കമ്മല്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ട്രെയിന്‍ മംഗലാപുരത്തെത്തിയപ്പോള്‍ വിവരം റെയില്‍വെ പോലീസ് കണ്‍ട്രള്‍ റൂമില്‍ അറിയിച്ചു. കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്നാണ് കാസര്‍കോട് റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനു പിന്നില്‍ ട്രെയിന്‍ യാത്രക്കാരെ സ്ഥിരം കൊള്ളയടിക്കുന്ന സംഘമാകാനാണ് സാധ്യതയെന്നാണ് പോലീസിണ്റ്റെ വിലയിരുത്തല്‍. സംഭവത്തില്‍ പ്രതിമയുടെ പരാതിയിന്മേല് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: