കാഞ്ഞങ്ങാട് : പുതിയ വളപ്പ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ ഏകപക്ഷീയമായി ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്ത മുസ്ളീം ആക്രമകാരികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ പി ഹരിദാസ് ആവശ്യപ്പെട്ടു. പതിനേഴോളം വരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളാണ് തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുള്ളത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ വീട്ടുകാര്‍ക്കും വന്നിട്ടുള്ളത്. സര്‍ക്കാര്‍ ഓരോ വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കണം. കത്തി നശിച്ച വീട് പുനര്‍ നിര്‍മ്മിക്കണം. ആക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പുതിയ വളപ്പ് കടപ്പുറത്ത് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് ഈ അക്രമത്തിന് പിന്നില്‍ – താനൂറ്, തിരൂറ് കടപ്പുറത്തുനിന്നും, മാറാട് കടപ്പുറത്തുനിന്നുമെല്ലാം ഹിന്ദുക്കളെ ആട്ടിപ്പുറത്താക്കാന്‍ നേരത്തെ നടത്തിയിട്ടുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഇവിടെയും അരങ്ങേറുന്നത്. ഇതിണ്റ്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ കണ്ടെത്താന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കാസര്‍കോട് ജില്ലയില്‍ ഭരണത്തിണ്റ്റെ തണലില്‍ ഭീകരവാദ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ആക്രമണപരമ്പരകളുടെ തുടര്‍ച്ചയായാണ് പുതിയ വളപ്പ് ആക്രമണം നടന്നിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയില്‍ നടന്നിട്ടുള്ള എല്ലാ ഇസ്ളാമിക ഭീകരവാദ സംഭവങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ പി ഹരിദാസ് ആവശ്യപ്പെട്ടുയഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ ശ്രീധരന്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത്, ആര് എസ് എസ് ജില്ലാകാര്യവാഹ് വേലായുധന് കൊടവലം, മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി രജനീഷ് ബാബു, വി.രാധാകൃഷ്ണന് (സേവാഭാരതി) തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: