ശബരിമല: ശബരീശ സന്നിധിയില്‍ ഇന്നലേയും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഏകാദശി പുണ്യദിനമായ ഇന്നലെ പതിനെട്ടാംപടി ചവിട്ടി അയ്യപ്പസന്നിധിയിലെത്തി ദര്‍ശനം നടത്തി മടങ്ങിയത് ഭക്തസഹസ്രങ്ങളാണ്. പുലര്‍ച്ചെ 3 ന് തിരു നട തുറന്നപ്പോഴേക്കും ദേവ ദര്‍ശനത്തിനായി നടപ്പന്തലിലും നടപ്പന്തലിന് പുറത്തേക്കും ഭക്തര്‍ തിങ്ങി നിറഞ്ഞിരുന്നു.
ഇന്നലെ പുലര്‍ച്ചെ അനുഭവപ്പെട്ട ഭക്തജനത്തിരക്കിന് ഉച്ചയായപ്പോഴേക്കും അല്പം ശമനമുണ്ടായി. എന്നാല്‍ വൈകിട്ട് നടതുറക്കാറായപ്പോഴേക്കും തീര്‍ത്ഥാടകരുടെ വന്‍നിരതന്നെ രൂപപ്പെട്ടു.
ഡിസംബര്‍ ആറിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിനായി വിന്യസിച്ചിരുന്നത്. നിലവിലുള്ളതിനെക്കാള്‍ 21 അംഗ ബോംബ് സ്ക്വാഡും അഞ്ചംഗ ഇന്റലിജന്‍സ് വിഭാഗവും അധികമായി എത്തിയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശബരിമലയുടെ മുക്കുംമൂലയും നൂറംഗ ബോംബ് സ്ക്വാഡ് സംഘം പരിശോധിച്ച് ഉറപ്പ് വരുത്തി. തിങ്കളാഴ്ച രാത്രി ഐ.ജി കെ.പത്മകുമാര്‍ സന്നിധാനത്ത് എത്തി സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. അദ്ദേഹം രാവിലെ പുണ്യം പൂങ്കാവനം പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: