കാലടി: തുറവുങ്കര എയര്‍പോര്‍ട്ട് റോഡ് റീടാറിംങ്ങ് നടത്തിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുള്ളതായി ബിജെപി ആരോപിച്ചു. അനുവദിച്ച തുകയുടെ പകുതിപോലും റോഡ് നിര്‍മാണത്തില്‍ ചിലവഴിച്ചിട്ടില്ല. ടാറിങ്ങിന് ശേഷം ഒരാഴ്ചക്കകം പല സ്ഥലത്തും റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. റോഡ് പണിയിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി ആലുവ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ആര്.രഘു, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഇ.കെ.അജി, തുറവുങ്കര ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി.എന്‍.ദേവദാസ് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: