പള്ളുരുത്തി: പള്ളുരുത്തി കച്ചേരിപ്പടിമുതല്‍ പഷ്ണിത്തോടുവരെ നടത്തേണ്ട ദേശീയ പാതാവികസനം കോണ്‍ഗ്രസ്- രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായി അട്ടമിറിക്കപ്പെട്ടുവെന്ന് സൂചന.
തോപ്പുംപടിമുതല്‍ ഇടക്കൊച്ചിവരെ നീണ്ടുകിടക്കുന്ന പള്ളുരുത്തിയുടെ ദേശീയപാതയുടെ മദ്ധ്യഭാഗത്തായുള്ള കുമ്പളങ്ങി വഴിയിലെ റോഡുവികസനമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് ഒരു ബസ്സിനെ ചെറുവാഹനം കടന്നു പോയാല്‍ പള്ളുരുത്തി മുഴുവന്നിശ്ചലമാകുന്ന സഹചര്യത്തിലാണ് മുന്‍ എംഎല്‍എ കേരള വിഷന്‍ 2010 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നരക്കോടി രൂപ അനുവദിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ഫോര്‍വണ്‍ നോട്ടിഫിക്കേഷന്‍ നിലവില്‍ വരികയും ചെയ്തു. ജില്ലാ പര്‍ച്ചേസ് കമ്മറ്റികൂടി ഭൂമിയുടെ വിലനിശ്ചയിക്കേണ്ട നടപടിയും, കോര്പ്പറേഷന് മുന്‍കയ്യെടുത്ത് ബില്‍ഡിങ്ങിന്റെ വിലനിശ്ചയിക്കേണ്ട നടപടിയും ബാക്കിനില്ക്കുമ്പോഴാണ് നിയമസഭാതെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍വരുന്നത്. പിന്നീട് കെ.ബാബു എംഎല്‍എ ആകുകയും ചെയ്തു. എന്നാല്‍ ഒരു നാടുമുഴുവന്‍ പ്രതീക്ഷയോടെ കാത്തുനിന്ന വികസന പദ്ധതി കീഴ്മേല്‍ മറിയുകയായിരുന്നു.
വികസനത്തെ സ്വാര്ത്ഥതാല്പര്യത്തിന്റെ പേരില്‍ എതിര്‍ക്കുന്ന ചില വ്യവസായികളും, തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിലെ ചിലവമ്പന്മാരും കൂടി നടന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്. പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നും പറയുന്നുണ്ട്. റോഡിന് വീതികൂട്ടുമ്പോള്‍ വികസനത്തിനായി ചില വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചു നീക്കാമെന്ന് വ്യാപാരികള്‍ ഉറപ്പുകൊടുത്തതുമാണ്. എന്നാല്‍ നിലവിലെ എംഎല്‍എയും എക്സൈസ് മന്ത്രിയുമായ കെ.ബാബുവിനെ സ്വാധീനിച്ച് ഇവര്‍ നിലപാടില്‍നിന്നും പിന്നോക്കം പോവുകയായിരുന്നു. ഇതില്‍ ചില മതലോബികളും ഇടപെട്ടതായും വ്യക്തമായ സൂചനലഭിച്ചിട്ടുണ്ട്. നിലവില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതുവഴികടന്നുപോകുന്നുണ്ട്. എഴുപുന്ന കുമ്പളങ്ങി പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടിലുമാണ്. ഈ പാലത്തിന്റെ ഉദ്ഘാടനത്തിനു മുമ്പ് റോഡുവികസനം നടക്കുമെന്ന് നാട്ടുകാര്‍ സ്വപ്നംകണ്ടിരുന്നതുമാണ്. ജനത്തിന്റെ വിതസന സ്വപ്നങ്ങള്‍ക്ക് കടക്കല്‍ കത്തിവെച്ച രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ വന്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനുള്ള നീക്കത്തിലാണ് പള്ളുരുത്തിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: