കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 15 ദിവസം നീളുന്ന സംസ്കൃത ഭാഷാ പ്രചരണ പ്രഭാഷണ പരമ്പരക്ക് 7ന് തുടക്കം കുറിക്കും. ലാംഗ്വേജ് ലാബില്‍ കാലത്ത് 10മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പൂനെ സംസ്കൃത സര്‍വ്വകലാശാല മുന്‍ ഡയറക്ടര്‍ പ്രൊഫ. വി.എന്‍. ഝാ മുഖ്യപ്രഭാഷണം നടത്തും.
കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രസാദ് പഠനപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ്. രാജശേഖരന് അധ്യക്ഷത വഹിക്കും. സംസ്കൃത വിഭാഗം ഡീന്‍ ഡോ. ടി. ആര്യാദേവി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
സംസ്കൃത വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സഹായകമാകുന്ന വിധത്തിലാണ് ഇന്ത്യയിലെ പ്രമുഖ സംസ്കൃത പണ്ഡിതരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠന പ്രഭാഷണ പരമ്പര ഒരുക്കുന്നത്. കേരള സംസ്ഥാന ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ആണ് കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃത ന്യായവിഭാഗവുമായി ചേര്‍ന്ന് പരിപാടി ഒരുക്കുന്നത്. 22ന് തുടര്‍ പ്രഭാഷണ പരമ്പര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: