മൂവാറ്റുപുഴ: കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ് ഫൈനാന്‍സ് കോര്പറേഷന് നഗരസഭ നല്കുവാനുള്ള മൂന്ന് കോടി നാല്പത്തി ഏഴ് ലക്ഷം രൂപ പതിനഞ്ച് ദിവസത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ മൂവാറ്റുപുഴ നഗരസഭ ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് ചേരും. പതിനഞ്ച് ദിവസത്തിനകം പണം തിരികെ അടച്ചില്ലെങ്കില്‍ നഗരസഭ കെട്ടിടവും സാധനങ്ങളും അടക്കം ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്.
നഗരസഭ അടയ്ക്കേണ്ട തുക ഗഡുക്കളായി വാങ്ങുന്നതിന് എംഎല്‍എയെയും വകുപ്പ് മന്ത്രിയെയും കണ്ട് തീരുമാനമുണ്ടാക്കാനും കൗണ്‍സില്‍ ചര്‍ച്ചചെയ്യും. 2008മുതല്‍ പെന്ഷന് കൊടുത്തവകയില്‍ ഒരു കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ട്. ആ തുക ഇളവ് ചെയ്ത് ലഭിക്കുന്ന കാര്യമുള്‍പ്പടെ ചര്‍ച്ചചെയ്യുവാനാണ് തീരുമാനം. എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഈ ലോണ്‍ തുകയില്‍ 60ലക്ഷം രൂപ ഇളവ് ചെയ്യുകയും 30തവണ തുല്യ ഗഡുവായി അടയ്ക്കുവാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാന് പോലുമുള്ള പണം ഇല്ലാത്ത നഗരസഭയ്ക്ക പതിനഞ്ച് ദിവസമല്ല പതിനഞ്ച് വര്‍ഷം കിട്ടിയാല്‍ പോലും ഇത്രയും തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് ഉന്നതര്‍ പറയുന്നു. ഈ സാഹചര്യതത്തില്‍ ചേരുന്ന അടിയന്തര കൗണ്‍സിലിന് വന്‍ പ്രസക്തിയുള്ളതായി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: