മൂവാറ്റുപുഴ: കേരള അര്‍ബന്‍ ഡവലപ്മെന്റ് ഫൈനാന്‍സ് കോര്‍പറേഷനില്‍ നിന്നും നഗരസഭ എടുത്തിട്ടുള്ള വായ്പ തിരിച്ചടക്കാത്താണ് ജപ്തി നോട്ടീസ് ലഭിക്കാന്‍ കാരണം. കുടിശിക തുകയായ 3, 0405738 രൂപ പതിനഞ്ച് ദിവസത്തിനകം അടച്ച് തീര്‍ത്തില്ലെങ്കില്‍ നഗരസഭ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടവും ഭൂമിയും റവന്യു റിക്കവറി നടപടികള്‍ക്ക് വിധേയമാക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ തഹസില്‍ദാര്‍ നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.
പി. എം ഇസ്മയില്‍ ചെയര്‍മാനായിരിക്കെ 98 – 99കാലയളവില്‍ വിവിധ ഷോപ്പിംങ്ങ് കോംപ്ലക്സുകളുടെ നിര്‍മ്മാണത്തിന് വേണ്ടിയും ആംബുലന്‍സ് അടക്കം വിവിധ കാര്യങ്ങള്‍ക്കുമായാണ് വായ്പയെടുത്തിരുന്നത്. മുതലും പലിശയും അടച്ച് തീര്‍ക്കണമെന്ന് കാണിച്ച് പലവട്ടം കെ.യു.ആര്.ഡി.എഫ്.സി അധികൃതര്‍ നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പണം അടയ്ക്കാന്‍ നഗരസഭ തയ്യാറാകാത്തത് മൂലമാണ് റിക്കവറി നോട്ടീസ് ലഭിക്കാന്‍ കാരണം.
നേരത്തെ കെ.യു.ആര്.ഡി.എഫ്.സി അധികൃതരും നഗരസഭാ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി തുകയില്‍ ഇളവ് നല്കാന് തീരുമാനമെടുത്തിരുന്നെങ്കിലും പണം അടയ്ക്കുന്നതിന് നഗരസഭയ്ക്ക് സാധിച്ചില്ല.
വായ്പയെടുത്ത് നിര്‍മ്മിച്ച ഷോപ്പിംങ്ങ് കോംപ്ലക്സുകളില്‍ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം പോലും നഗരസഭ ലോണെടുത്ത വകയിലെ തുകയിലേക്ക് നല്‍കാറില്ല. ദൈനം ദിന കാര്യങ്ങള്‍ക്ക് പോലും കഴിയാത്ത ധനസ്ഥിതിയിലുള്ള മൂവാറ്റുപുഴ നഗരസഭയ്ക്ക് റവന്യുറിക്കവറി നടപടി വന്‍ തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: