തിരുവനന്തപുരം: രാഷ്‌ട്രീയ പാര്‍ട്ടികളേക്കാള്‍ പ്രശ്‌നങ്ങള്‍ സിനിമാസംഘടനയിലുണ്ടെന്ന് സാംസ്‌കാരികമന്ത്രി വിഷ്ണുനാഥ് പറഞ്ഞു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കാന്‍ വൈകില്ലെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി. ഇതു സംബന്ധിച്ച ബജറ്റ് വാഗ്ദാനം ഉടന്‍ പ്രവര്‍ത്തികമാകും.
സിനിമാ താരങ്ങളെ വ്യക്തിപരമായി അറിയാം. വ്യക്തിപരമായി അവരെല്ലാം നല്ലയാളുകളാണ്. കേള്‍ക്കുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ സംഘടനാപരമായി നോക്കുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികളേക്കാള്‍ സംഘര്‍ഷഭരിതമാണ് സിനിമാസംഘടനയെന്ന് മന്ത്രി പറഞ്ഞു. സിനിമാ സംഘടനയിലെ പ്രശ്‌നങ്ങള്‍ അതിനകത്ത് പരിഹരിക്കണം. മന്ത്രിയെന്ന നിലയില്‍ സിനിമാവ്യവസായത്തെ പ്രോല്‍സാഹിപ്പിക്കലാണ് ലക്ഷ്യം. അതിന് ചെയ്യാനുള്ളത് സിനിമക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ സിനിമക്ക് വ്യവസായ പദവി നല്‍കലാണ്. ഒക്ടോബര്‍ 10ന് മുമ്പ് പദവി നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
















