ന്യൂദല്‍ഹി:: മലയാളത്തില്‍ തയ്യാറാക്കിയ കല്യാണി എന്ന് തുടങ്ങുന്ന റാപ് ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത് നടി സാനിയ ഇയ്യപ്പനാണ്. കല്യാണി എന്ന ഗാനത്തിന്റെ വിവിധ വെര്‍ഷനുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ശ്രേയ ഘോഷാല്‍ കൂടി ഒരു ഭാഗം ആലപിക്കുന്ന കല്യാണി എന്ന ഗാനം പുറത്തുവന്നു.
ഈ ഗാനത്തിന്റെ പ്രൊഡ്യൂസര്‍ ദൂബായില്‍ പ്രവര്‍ത്തിക്കുന്ന ലെന്‍ പ്രസാദ് ആണ്. ഈ പാട്ടിന്റെ ഒരു കോപ്പി അമേരിക്കയിലെ സുഹൃത്തിന് അയച്ചുകൊടുത്തു. ആ പയ്യന്‍ സാക്ഷാല്‍ സ്നൂപ് ഡോഗിന്റെ മകനാണ്. അതുകൊണ്ട് തന്നെ ഈ ഗാനം സ്നൂപ് ഡോഗ് കേട്ടു. പക്ഷെ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
മലയാളത്തില്‍ എത്രയോ നാളുകളായി കല്യാണി ഹിറ്റ് ചാര്‍ട്ടുകള്‍ കീഴടക്കിക്കഴിഞ്ഞു. അര്‍ജന്‍, കെഡിഎസ്, ഫിഫ്റ്റി ഫോര്‍, റോണ്‍ എന്നീ നാല് മലയാളികളായ റാപ്പര്‍മാരാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഈ മലയാളം ഗാനത്തിലെ ഹിന്ദി വരികളുള്ള ഒരു ചെറിയ ഭാഗം മാത്രമാണ് ശ്രേയ ഘോഷാല്‍ പാടിയത്.
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളി…
നിന്റെ നുണക്കുഴി കണ്ടപ്പോള്‍ അടിവയറ്റില് മഞ്ഞുള്ള രാത്രി,
നിന്റെ ചിരിയത് കണ്ടപ്പോള്‍ അയ്യയ്യോ നെഞ്ചിലൊരാദി
കരിമിഴിയുള്ള കളവാണി
കൂന്തല് കണ്ടപ്പോള്‍ കണ്ണൊന്ന് ഒടക്കി
എന്ന് തുടങ്ങുന്ന് പാട്ടിലെ വരികള്‍ എഴുതിയിരിക്കുന്നത് ഫിഫ്റ്റി ഫോര്‍, സുഹാസ് മൊയ്തീന്‍, പുള്‍കിത് സിങ്ങ് എന്നിവരാണ്.
















