വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

അച്ഛനും ചേട്ടനും പുസ്തകം വായിക്കുന്നത് കണ്ടായിരുന്നു യോഹന്‍ ജോസഫ് ബിജുവിന്റെ കുട്ടിക്കാലം. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരുടെ ആ വീട്ടില്‍ പുസ്തകങ്ങള്‍ക്ക് കുറവുമുണ്ടായിരുന്നില്ല. മക്കള്‍ ചോദിക്കുന്ന പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നോ പണം കൊടുത്തോ വാങ്ങി നല്‍കാന്‍ മാതാപിതാക്കളും മടിച്ചില്ല. ചെറുപ്പത്തിലേ തുടങ്ങിയ ഈ വായനാശീലം, ഇന്ന് യോഹനെ ഈ ചെറുപ്രായത്തില്‍ത്തന്നെ മികച്ച ഇംഗ്ലീഷ് നോവലിസ്റ്റും എഴുത്തുകാരനുമാക്കി മാറ്റിയിരിക്കുകയാണ്. അക്ഷരങ്ങള്‍ക്കൊപ്പം വളര്‍ന്ന കുട്ടിക്കാലം അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയുന്നതിന് മുന്‍പ് തന്നെ യോഹന്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കുമായിരുന്നു എന്ന് അച്ഛനും എഴുത്തുകാരനുമായ വിനായക് നിര്‍മ്മല്‍ … Continue reading വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍