
തിരുവനന്തപുരം : ബംഗ്ലാദേശി ഭീകരൻ ബംഗാളിയാണെന്ന മട്ടിൽ ജീവിച്ചത് പത്തനംതിട്ടയിൽ . ജൂവൽ കിംഗ് എന്ന ബംഗ്ലാദേശിയാണ് കഴിഞ്ഞ അഞ്ച് വർഷമായി ബംഗാളിയായി കേരളത്തിൽ ജീവിച്ചത്. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർകുന്നം, നെല്ലിക്കൽ മേഖലകളിലാണ് ഇയാൾ ഇതരസംസ്ഥാന തൊഴിലാളിയായി കഴിഞ്ഞത്. നിർമ്മാണ മേഖലയിലാണ് ജൂവൽ കിംഗ് ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ബംഗ്ലാദേശിലേക്ക് കടന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ കരാറുകാരൻ വാട്സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ബംഗ്ലാദേശ് പതാകയ്‌ക്കൊപ്പമുള്ള പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. ബംഗ്ലാദേശ് പാർലമെന്റും അവിടത്തെ ദേശീയ പ്രതീകങ്ങളും ഇതിൽ കാണാം.തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബംഗ്ലാദേശിയാണന്ന് തിരിച്ചറിഞ്ഞത്.
വാട്സ് ആപ്പ് സ്റ്റാറ്റസിൽ ഇന്ത്യാ വിരുദ്ധ ചിത്രങ്ങൾ ഇയാൾ പതിവായി പോസ്റ്റ് ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഭാരതത്തിന്റെ ഭൂപടത്തിന് നേരെ എകെ. 47 തോക്ക് ചൂണ്ടി നിൽക്കുന്നതാണ് നിലവിലെ സ്റ്റാറ്റസ്.
കൊൽക്കത്തയാണ് നാട് എന്നായിരുന്നു ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. ജോലി സ്ഥലത്തും അധികം ആരോടും സംസാരിക്കാറില്ല. ഫോണിൽ ഖുറാൻ വചനങ്ങൾ കേട്ടു കൊണ്ടാണ് ജോലി ചെയ്യാറെന്നും അടുത്ത അറിയാവുന്ന ആളുകൾ പറയുന്നു. ബംഗാളി എന്ന പേരിൽ ബംഗ്ലാദേശികൾ കേരളത്തിൽ തമ്പടിച്ചിട്ടുണ്ടെന്നും, പിന്നിൽ ഗൂഢലക്ഷ്യമുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നു.