
തിരുവനന്തപുരം: ബക്രീദിന് കേരളത്തില്‍ വി.ഡി. സതീശന്‍ രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ചപ്പോള്‍ ബംഗാളില്‍ പൊതുഅവധി രണ്ടു ദിവസത്തില്‍ നിന്നും ഒരു ദിവസമാക്കി വെട്ടിച്ചുരുക്കി ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. നേരത്തെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി മമത സര്‍ക്കാര്‍ രണ്ട് ദിവസം അവധി നല്‍കിയിരുന്നതിനെയാണ് സുവേന്ദു അധികാരി ഒരു ദിവസമാക്കി വെട്ടിച്ചുരുക്കിയത്.
.മമത സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനം അതിരുകവിഞ്ഞിരുന്നു. എല്ലാ അര്‍ത്ഥത്തിലും മസ്ലിം പ്രീണനും നടത്തിയാണ് അവര്‍ ബംഗാളില്‍ കഴിഞ്ഞ 15 വര്‍ഷം ഭരിച്ചത്. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി മുസ്ലിങ്ങളെ കൊണ്ടുവന്ന് അവര്‍ക്ക് പൗരത്വം നല്‍കിയും മമത വോട്ട് ബാങ്ക് വര്‍ധിപ്പിച്ചിരുന്നു. 2011ല്‍ സിപിഎമ്മിന്റെ 34 വര്‍ഷത്തെ ഭരണം തൂത്തെറിഞ്ഞാണ് ബംഗാളില്‍ അധികാരത്തില്‍ എത്തിയ ഉടനെയാണ് ബക്രീദിന് രണ്ട് ദിവസം അവധി കൊടുക്കുന്ന പതിവ് മമത തുടങ്ങിവെച്ചത്. മുസ്ലിം വോട്ടുകളുടെ ബലത്തിലാണ് മമത അന്ന് അധികാരത്തില്‍ വന്നത്.
ബംഗാളിന് സമ്പന്നമായ ഒരു ഹിന്ദുസംസ്കാരിക പാരമ്പര്യവും തലയെടുപ്പുള്ള എഴുത്തുകാരുടെ നീണ്ട നിരയും ഉണ്ടായിരുന്നു. ഹിന്ദു നവോത്ഥാനത്തിന്റെ സാരഥികളായ ബങ്കിം ചന്ദ്രചാറ്റര്‍ജി, സ്വാമി വിവേകാനന്ദന്‍, റാം മോഹന്‍ റോയി എന്നിവര്‍ മമതയുടെ ഭറണത്തില്‍ പിന്തള്ളപ്പെട്ടു. രവീന്ദ്രനാഥ ടാഗോറിനെപ്പോലുള്ള എഴുത്തുകാരുടെ സാന്നിധ്യവും ഇല്ലാതാക്കിക്കൊണ്ടിരുന്നു. ഹിന്ദു ഉത്സവമായ ദുര്‍ഗ്ഗാപുജയ്‌ക്ക് പന്തലുയര്‍ത്തുന്നും രഥയാത്രയും വിഗ്രഹനിമഞ്ജനവും മമത നിയന്ത്രിച്ചു. അതേ സമയം ഇസ്ലാമിക ആഘോഷങ്ങള്‍ വിപുലമാക്കി. ഇതെല്ലാം പിന്നീട് ബംഗാളിനെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു. ബംഗാളികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൂലിപ്പണിക്ക് പോകേണ്ടിവന്ന സ്ഥിതി സംജാതമായതും ഇത്തരമൊരു സാഹചര്യത്തിലാണ്.
എന്നാല്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ അമിതമായ ന്യൂനപക്ഷ പ്രീണനം അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബക്രീദിന് കേരളത്തില്‍. 27 , 28 തീയതികളിൽ അവധി നല്‍കിക്കൊണ്ടാണ്. സർക്കാർ ഉത്തരവിറക്കിയതെങ്കില്‍ ബംഗാളില്‍ മെയ് 28ന് മാത്രമാണ് അവധി.