മ്യൂണിക്: കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി ജര്‍മന്‍ ഫുട്‌ബോള്‍ ടീം നേരിടുന്ന ഗ്രൂപ്പ് സ്റ്റേജ് ദുരന്തം മറികടക്കാന്‍ പടയൊരുങ്ങി. ലോകകപ്പിന് കച്ച കെട്ടുന്ന ടീമിലേക്ക് കോച്ച് ജൂലിയന്‍ നാഗല്‍സ്മാന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മതിയാക്കിയ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിനെ തിരിച്ചുവിളിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ന്യൂയര്‍ ആണ് ടീമിനെ നയിച്ചത്.
2014ല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് യോക്കിം ലോയ്‌ക്ക് കീഴിലെ ജര്‍മന്‍ പട നാലാം ലോക കിരീടം നേടിയ ശേഷം പിന്നീടുള്ള രണ്ട് വിശ്വടൂര്‍ണമെന്റുകളിലും വലിയ പരാജയമായി മാറിയിരുന്നു. 2014 ജര്‍മനി കിരീടം നേടുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സ് ലഭിച്ച താരമായിരുന്നു ന്യൂയര്‍. 2024 യൂറോ കപ്പോടുകൂടിയാണ് ന്യൂയര്‍ അന്താരാഷ്‌ട്ര മത്സരം മതിയാക്കുന്നതായി അറിയിച്ചത്. പക്ഷെ ലോകകപ്പ് ടീമില്‍ നാഗല്‍സ്മാന്റെ നിര്‍ബന്ധപ്രകാരം തിരിച്ചെത്തുകയാണ്. ജര്‍മനിയുടെ അന്തിമ ടീം ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ന്യൂയര്‍ പ്രധാന ഗോളിയായി. മദ്ധ്യനിര താരം ജോഷ്വ കിമ്മിച്ച് ആണ് ക്യാപ്റ്റന്‍.
ജര്‍മന്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍- മാനുവല്‍ ന്യൂയര്‍, ഒലിവര്‍ ബൗമാന്‍, അലക്‌സാണ്ടര്‍ നുബേല്‍
പ്രതിരോധ താരങ്ങള്‍: ആന്റോണിയോ റൂഡിഗര്‍, ജോനാഥന്‍ ടാഹ്, നിക്കോ സ്‌ക്ലോട്ടര്‍ബാക്ക്, വാള്‍ഡെമാര്‍ ആന്റോണ്‍, ഡേവിഡ് റൗം, മലിക്ക് തിയൗ, നഥാനിയേല്‍ ബ്രൗണ്‍
മദ്ധ്യനിര: ഫ്‌ളോറിയന്‍ വിര്‍ട്‌സ്, ജമാല്‍ മുസിയാല, ലിയോണ്‍ ഗോറെട്ട്‌സ്‌ക, ആഞ്ചെലോ സ്റ്റില്ലര്‍, ലെന്നാര്‍ട്ട് കാള്‍, നദീം ആമിരി, ഫെലിക്‌സ് എന്മേച്ച, പാസ്‌കല്‍ ഗ്രോസ്
സ്ട്രാക്കര്‍മാര്‍: കായി ഹവേര്‍ട്‌സ്, ഡെനിസ് ഉണ്ടാവ്, ലെറോയ് സാനെ, ജാമീ ലെവെല്ലിങ്, നിക്ക് വോള്‍ട്ടെമെയ്ഡ്, മാക്‌സിമിലിയാന്‍ ബെയിയെര്‍
















