തിരുവനന്തപുരം: നടി മാലാ പാര്‍വ്വതി ഏത് മുന്നണിയിലാണെന്നറിയാത്തതിനാല്‍ സമൂഹമാധ്യമങ്ങളില്‍ ഈ ചോദ്യം ഉയരുകയാണ്-മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ?. ഏറ്റവുമൊടുവില്‍ പിണറായി വിജയനെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ക്ഷണിച്ചതിന് സതീശനെ വാനോളം പുകഴ്‌ത്തിക്കൊണ്ടുള്ള പോസ്റ്റാണ് മാലാ പാര്‍വ്വതി പങ്കുവെച്ചത്.
അത്യപൂര്‍വ്വമായ പുതുശീലം, പുതു സംസ്കാരം എന്നാണ് മാലാപാര്‍വ്വതി പങ്കുവെച്ച പോസ്റ്റ്. പിണറായിയെ മാത്രമല്ല, രാജീവ് ചന്ദ്രശേഖര്‍, ബിനോയ് വിശ്വം, മുന്‍സ്പീക്കര്‍ എന്നിവരെക്കൂടി സത്യപ്രതിജ്ഞാവേദിയില്‍ എത്തിച്ച സതീശന്റെ ടീം കേരള ഇന്ത്യയ്‌ക്ക് മാതൃകയാവും എന്നാണ് മാലാ പാര്‍വ്വതി കുറിച്ചിരിക്കുന്നത്.
ഇതിന് മുന്‍പ് ‘ഒന്നു പോ മോനേ വിജയാ’ എന്ന് വിളിച്ച രേവന്ത് റെഡ്ഡി എന്ന തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയോടുള്ള പിണറായിയുടെ പ്രതികരണത്തെയും വാനോളം മാലാ പാര്‍വ്വതി പുകഴ്‌ത്തിയിരുന്നു. ” മുഖ്യമന്ത്രി പിണറായി കേരളത്തിന്റെ മാനം കാത്തു”, എന്നായിരുന്നു ഇതേക്കുറിച്ച് മാലാ പാര്‍വ്വതി കുറിച്ചിരുന്നത്. ഡാഷ് മോനേ രേവന്താ എന്ന മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നായിരുന്നു പിണറായി വിജയന്‍ അന്ന് രേവന്ത് റെഡ്ഡിക്ക് മറുപടി നല്‍കിയത്. ഇതിനാണ് മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തു എന്നാണ് മാലാ പാര്‍വ്വതി കുറിച്ചത്.
അപ്പോ ഈ മാലാ പാര്‍വ്വതി ആരാ? യുഡിഎഫോ അതോ എല്‍ഡിഎപോ എന്ന ചോദ്യമാണ് ഇതോടെ സമൂഹമാധ്യങ്ങളില്‍ ഉയരുന്നത്. അതോ രണ്ട് വഞ്ചിയിലും കാലിട്ടുള്ള യാത്രയോ? എന്ന ചോദ്യവും ഉയരുന്നു.
















