ന്യൂദല്‍ഹി: വിജയിന്റെ ടിവികെ പാര്‍ട്ടിയെ പിന്തുണയ്‌ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. കാരണം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ ബിജെപിയെ ചെറുക്കാന്‍ രൂപീകരിക്കപ്പെട്ട മുന്നണിയാണ് ഇന്ത്യാമുന്നണി.
ഈ മുന്നണിയുടെ തെക്കേയിന്ത്യയിലെ നെടുംതൂണായി നിലകൊണ്ട ആളാണ് ഡിഎംകെയുടെ നേതാവ് എം.കെ. സ്റ്റാലിന്‍. പക്ഷെ നടന്‍ വിജയിന് മുഖ്യമന്ത്രിയാകാന്‍ വേണ്ടി കോണ്‍ഗ്രസ് ഡിഎംകെ മുന്നണി വിട്ട് ടിവികെ പാര്‍ട്ടിക്ക് പിന്തുണനല്‍കാന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചതിന് പിന്നില്‍ ദുരൂഹതയേറുന്നു. എന്തുകൊണ്ടാണ് ഡിഎംകെയെ തള്ളി രാഹുല്‍ ഗാന്ധി ടിവികെയ്‌ക്ക് ഒപ്പം പോകുന്നു? ഇന്ത്യാമുന്നണിയുടെ തെക്കേയിന്ത്യയിലെ പ്രധാനനട്ടെല്ലായ സ്റ്റാലിനെ വിട്ട് എന്തിനാണ് പോകുമ്പോള്‍ ഇന്ത്യാമുന്നണിയ്‌ക്ക് വലിയ ക്ഷീണമായിരിക്കും എന്ന് രാഹുലിന് അറിയില്ലേ? ഇതോടെയാണ് രാഹുലിന്റെ തീരുമാനത്തിന് പിന്നില്‍ ദുരൂഹതയേറുന്നത്.
നടന്‍ വിജയിനെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നതും ടിവികെ എന്ന രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിച്ചതിനും പിന്നില്‍ മതപരിവര്‍ത്തന ലോബിയായ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പിന് പങ്കുണ്ടെന്ന് പറയുന്നു. ഈ ഗ്രൂപ്പിന് തമിഴ്നാട്ടില്‍ ഉടനീളം വലിയ വേരുകളാണ് ഉള്ളത്. ഇവര്‍ ഒന്നടങ്കം വിജയിന് വോട്ട് ചെയ്തിട്ടുണ്ട്. അതിന് പുറമെയാണ് താരആരാധനയുള്ളവരുടെ വോട്ടുകള്‍. ഈ ലോബി കുറെനാളായി അവര്‍ക്ക് നല്ല ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്ന ഒരു നേതാവിനെ തമിഴ്നാട്ടില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതിന് മുന്‍പ് സീമാന്‍ എന്ന സൈമണെ ഈ മതപരിവര്‍ത്തന ലോബി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നാം തമിളര്‍ കച്ചി (എന്‍ടികെ) എന്ന സീമാന്‍ എന്ന സൈമന്റെ പാര്‍ട്ടി വേണ്ടത്ര വിജയിച്ചില്ല. പിന്നീട് ഈ ഇവാഞ്ചലിക്കല്‍ ലോബി കമല്‍ഹാസനെ കൂടെച്ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതും വിജയിച്ചില്ല. പിന്നീടാണ് വിജയിനെ കിട്ടിയത്. അത് ക്ലിക്കായി.
എന്തുകൊണ്ട് ഇവാഞ്ചലിക്കല്‍ ലോബി സ്റ്റാലിനെ തഴയുന്നു
എം.കെ. സ്റ്റാലിനും ഡിഎംകെയും ഇവാഞ്ചലിക്കല്‍ ലോബിയുടെ കുഞ്ഞാടായിരുന്നു. ഇത്രനാളും. പക്ഷെ പൂര്‍ണ്ണമായും ഇവാഞ്ചലിക്കല്‍ അജണ്ടകള്‍ നടപ്പാക്കാന്‍ സ്റ്റാലിന് സാധിച്ചിട്ടില്ല. കോയമ്പത്തൂരില്‍ സദ്ഗുരു ജഗ്ഗി വാസുദേവിനെയും അദ്ദേഹത്തിന്റെ ഈഷ ആശ്രമത്തെയും ഇല്ലാതാക്കാന്‍ ഈ ലോബി എത്രയോ വര‍്‍ഷങ്ങളായി ശ്രമിക്കുന്നു. എന്നാല്‍ ഇത് വിജയത്തിലെത്തിയില്ല. ഒരു തവണ അവിവാഹിതയായ രണ്ട് പെണ്‍കുട്ടികളെ ബലമായി ആശ്രമത്തില്‍ താമസിപ്പിക്കുന്നു എന്ന ആരോപണം ആ പെണ്‍കുട്ടികളുടെ അച്ഛനെക്കൊണ്ട് ഉയര‍്ത്തിയെങ്കിലും സുപ്രീംകോടതി ഇടപെടല്‍ കാരണം നടന്നില്ല. സ്റ്റാലിന് സദ്ഗുരുവിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. അതുപോലെ പലതും ഇല്ലാതാക്കാനും തങ്ങളുടെ പല താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ പാകത്തിലുള്ള ഒരു മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ആണ് ഈ ലോബി നോക്കുന്നത്. വിജയിനെപ്പോലെ ദുര്‍ബലനായ ഒരു മുഖ്യമന്ത്രിവന്നാല്‍ ഇവരുടെ അജണ്ടകള്‍ രഹസ്യമായി നടപ്പാക്കാന്‍ എളുപ്പമാണ്.
തമിഴ്നാട്ടില്‍ കേവലഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ പിന്തുണ തേടി വിജയ് ആദ്യം കത്തയച്ചത് സോണിയാഗാന്ധിക്കാണ് എന്നത് സംശയമുണര്‍ത്തുന്നു. ഇവാഞ്ചലിക്കല്‍ ലോബിയുമായി അടുത്ത ചങ്ങാത്തമുള്ള രാഷ്‌ട്രീയനേതാവാണ് സോണിയാ ഗാന്ധി. ഈ ഇവാഞ്ചലിക്കല്‍ ലോബിയെന്നത് ഇന്ത്യയില്‍ ഒതുങ്ങുന്ന ഒന്നല്ല. ഇപ്പോള്‍ വിജയിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ ശ്രീലങ്കയില്‍ നിന്നുള്ള മതപരിവര്‍ത്തനഗ്രൂപ്പും ഉണ്ട്. അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന് വരെ മതപരിവര്‍ത്തന ലോബിയുമായി നല്ല ബന്ധമുണ്ട്. ഒരു അന്താരാഷ്‌ട്രഗ്രൂപ്പില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമോ സോണിയാഗാന്ധി രാഹുല്‍ ഗാന്ധിയ്‌ക്ക് വിജയിനെ പിന്തുണക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടാവുക എന്നാണ് കരുതുന്നത്.
രാഹുല്‍ ഗാന്ധിയും സ്റ്റാലിനും തമ്മില്‍ കുറച്ചുനാളായി ഒരു സൗന്ദര്യപ്പിണക്കം നിലവിലുണ്ടായിരുന്നു. അത് തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം നല‍്കണം എന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തെറ്റിയത്. ഡിഎംകെ സര്‍ക്കാരില്‍ മറ്റാര്‍ക്കും മന്ത്രിസ്ഥാനം നല്‍കില്ലെന്ന് സ്റ്റാലിന്‍ തറപ്പിച്ച് പറഞ്ഞിരുന്നു. പക്ഷെ ഈ ഒരു സൗന്ദര്യപ്പിണക്കം പക്ഷെ ഇന്ത്യാമുന്നുണിയുടെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കുന്ന വിധം ഒരു തീരുമാനത്തിലേക്ക് രാഹുല്‍ ഗാന്ധിയെ എത്തിക്കാന്‍ വഴിയില്ല. മിക്കവാറും ഇത് ഇന്ത്യയിലെ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പിന്റെയോ അതല്ലെങ്കില്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ഡീപ് സ്റ്റേറ്റിന്റെയോ ജോര്‍ജ്ജോ സോറോസ് ഗ്രൂപ്പിന്റെയോ നിര്‍ദേശപ്രകാരമായിരിക്കാം സോണിയാഗാന്ധി തീരുമാനമെടുത്തതെന്ന് കരുതുന്നു.
















