ടെൽ അവീവ്: സമാധാന കരാറിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കുന്നു. വിവിധ ഘട്ടങ്ങളായി 20 ബന്ധികളെ മോചിപ്പിക്കും. ഇതിൽ ഏഴ് പേർ മോചിപ്പിച്ചു. ഉറ്റവരെ സ്വീകരിക്കാനായി ബന്ധുക്കൾ അതിർത്തിയിലെത്തി. 48 ബന്ദികൾ ഉണ്ടായിരുന്നതിൽ 20 പേർ മാത്രമാണ് ജീവനോടെയുള്ളതെന്നാണ് പ്രാഥമിക കണക്കുകൾ.
7 വീതം ആൾക്കാരെയാണ് റെഡ്ക്രോസിന് കൈമാറുന്നത്. 20 പേർക്കും അടിയന്തര വൈദ്യ സഹായം ആവശ്യമായതിനാലാണ് റെഡ് ക്രോസിന് കൈമാ റുന്നത്. ചികിത്സകൾക്ക് ശേഷം ഇവരെ ഇസ്രയേൽ സൈന്യത്തിന് കൈമാറും. ആദ്യഘട്ടത്തിൽ ഹമാസ് വിട്ടയച്ച ഏഴു ഇസ്രയേൽ ബന്ദികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം.
സമാനമായി പലസ്തീൻ യുദ്ധ തടവുകാരെയും മോചിപ്പിക്കും. പലസ്തീനി തടവുകാർ ബസുകളിൽ മോചന സ്ഥലത്തേക്ക് പുറപ്പെട്ടു. അതേസമയം, ഇസ്രയേൽ സൈന്യം പിന്മാറിയ ഗാസ സിറ്റിയിൽ ഹമാസും പ്രാദേശിക സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു.















