Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിപ്പോകണമെന്ന് വാദിച്ച ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയ്‌ക്ക് ചുട്ട മറുപടി നല്‍കി മൂന്ന് മുന്‍ മുഖ്യ തിര. കമ്മീഷണര്‍മാര്‍

നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്താന്‍ പേപ്പര്‍ ബാലറ്റിലേക്ക് ഇന്ത്യ മടങ്ങിപ്പോകണമെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയ്‌ക്ക് തിരിച്ചടി. മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പേപ്പര്‍ ബാലറ്റിനെ ശക്തമായി എതിര്‍ത്തതോടെ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി പത്തി മടക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 07:53 pm IST
inIndia
ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി (ഇടത്ത്) മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഒ.പി. റാവത്ത്, എസ് വൈ ഖുറൈഷി, അശോക് ലവാസ എന്നിവര്‍ ഇന്ത്യാ ടുഡേ ചര്‍ച്ചയില്‍ (വലത്ത്)

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി (ഇടത്ത്) മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഒ.പി. റാവത്ത്, എസ് വൈ ഖുറൈഷി, അശോക് ലവാസ എന്നിവര്‍ ഇന്ത്യാ ടുഡേ ചര്‍ച്ചയില്‍ (വലത്ത്)

മുംബൈ: നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്താന്‍ പേപ്പര്‍ ബാലറ്റിലേക്ക് ഇന്ത്യ മടങ്ങിപ്പോകണമെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയ്‌ക്ക് തിരിച്ചടി. മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പേപ്പര്‍ ബാലറ്റിനെ ശക്തമായി എതിര്‍ത്തതോടെ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി പത്തി മടക്കി.

ഇന്ത്യാടുഡേ നടത്തിയ സൗത്ത് കോണ്‍ക്ലേവില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷമായത്. എസ് വൈ ഖുറൈഷി, ഒ.പി. റാവത്ത്, അശോക് ലവാസ എന്നീ മൂന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. “നമുക്ക് പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപൊയ്‌ക്കൂടേ?”- രാജ് ദീപ് സര്‍ദേശായി സദസ്സിനോടും വേദിയിലെ മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍മാരോടും ചോദിച്ചു.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി പറഞ്ഞു:”ഞാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പിന്തുണയ്‌ക്കും. ഞാന്‍ എല്ലാക്കാലത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പിന്തുണച്ച വ്യക്തിയാണ്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ”

“നമുക്കൊപ്പം മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ട്. ഒ.പി. റാവത്ത് (മറ്റൊരു മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍) എന്ത് പറയുന്നു?”- രാജ് ദീപ് സര്‍ദേശായി അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിച്ചു.

“തെരഞ്ഞെടുപ്പ്കമ്മീഷന്റെ ഭരണപരവും സുരക്ഷാ സംവിധാനവും കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്നെയാണ് നല്ലത്.”- ഒ.പി. റാവത്ത് പറഞ്ഞു.

“അശോക് ലവാസ (മറ്റൊരു മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍) തീര്‍ച്ചയായും പേപ്പര്‍ ബാലറ്റിനെ പിന്തുണയ്‌ക്കും. ഇല്ലേ?”- വേദിയില്‍ ഇരിക്കുന്ന മൂന്നാമത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് പ്രതീക്ഷയോടെ രാജ് ദീപ് സര്‍ദേശായി ചോദിച്ചു.

“ഞാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു.”- അശോക് ലവാസ കൂടി ഇതുപറഞ്ഞതോടെ പേപ്പര്‍ ബാലറ്റ് എന്ന പ്രാകൃത വോട്ടിംഗ് സംവിധാനത്തെ ഈ ആധുനിക ലോകത്ത് ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറും പിന്തുണയ്‌ക്കില്ലെന്ന് രാജ് ദീപ് സര്‍ദേശിയ്‌ക്ക് മനല്ലിലായി. ഇതോടെ ഈ മോദി വിരുദ്ധ, ബിജെപി വിരുദ്ധ, ജിഹാദി അനുകൂല ജേണലിസ്റ്റ് പത്തി മടക്കി. തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന രാഹുല്‍ ഗാന്ധിയും മറ്റ് ഇന്ത്യാ മുന്നണി പാര്‍ട്ടികളും മുഴക്കുന്ന ഒരു ആവശ്യമാണ് പേപ്പര്‍ ബാലറ്റ് സംവിധാനം അനുസരിച്ച് വോട്ടിംഗ് നടത്താമെന്ന നിര്‍ദേശം. ഒട്ടും പ്രായോഗികമല്ലാത്തതും തെരഞ്ഞെടുപ്പ് പ്രക്രിയയെ മടുപ്പിക്കുകയും ചെയ്യുന്ന പ്രാകൃത സംവിധാനമാണിത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞതുപോലെ, ജനപിന്തുണയില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? പക്ഷെ അര്‍ബന്‍ നക്സലുകളും ജിഹാദികളും ഇടത് പക്ഷക്കാരും എന്‍ജിഒകളും കോണ്‍ഗ്രസും ഇന്ത്യാമുന്നണിയും എല്ലാം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപിയും മോദിയും വിജയിക്കുന്നതെന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് രാജ് ദീപ് സര്‍ദേശായി ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ പേപ്പര്‍ ബാലറ്റിനെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. പക്ഷെ വേദിയിലെ മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഏകസ്വരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ അനുകൂലിച്ചതോടെ രാജ് ദീപ് സര്‍ദേശായിക്ക് കണ്ടം വഴി ഓടുക മാത്രമായിരുന്നു പോംവഴി.

തെരഞ്ഞെടുപ്പുകള്‍ നീതിപൂര്‍വ്വമായി നടക്കുന്നില്ലെന്ന വ്യാജ പ്രചാരണം (വ്യാജ നെരേഷന്‍) പ്രചരിപ്പിച്ച്, തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി കലാപമുണ്ടാക്കി മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു ഗൂഢപദ്ധതി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാരസംഘം ഒരുക്കിയിട്ടുള്ളതായി അറിയുന്നു. ഇതിനുള്ള ടൂള്‍ കിറ്റുകളും അവര്‍ തയ്യാറാക്കുന്നുണ്ടത്രെ. ബീഹാറില്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരുടെയും മേല്‍ വിലാസമില്ലാത്തവരുടെയും ഇരട്ടവോട്ടുള്ളവരുടെയും പേരുകള്‍ ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക പരിശോധന നടത്തി വെട്ടിക്കളഞ്ഞപ്പോള്‍ പുറത്തായത് എത്ര പേരാണെന്നോ? 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാര്‍. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുന്നു എന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് വോട്ട് ചോരി എന്ന പേരില്‍ ഒരു യാത്ര തന്നെ ബീഹാറില്‍ രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഇത് ഡീപ് സ്റ്റേറ്റിന്റെ ഒരു ടൂള്‍കിറ്റാണെന്ന് പറയുന്നു.

Tags: India Today ConclaveelectionRajdeep sardesaiPaper ballotCheif election commissioinerOP RawatAshok LavasaSY Qureishi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.