പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജില്‍ എസ് സി, എസ് ടി ഫണ്ട് കൊള്ളയടിക്കുന്നെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍. ഡോക്ടർമാരുടെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“പത്രത്തില്‍ പരസ്യം പോലും ചെയ്യാതെയാണ് ജൂനിയർ റെസിഡൻ്റിനെ നിയമിച്ചത്. പിന്നീട് വിജിലൻസ് അന്വേഷണം വന്നപ്പോൾ നിയമിച്ചവരെയെല്ലാം പിരിച്ചുവിട്ടു. ഇങ്ങിനെയെല്ലാമാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ കാര്യങ്ങള്‍ നടക്കുന്നത്. അതുപോലെ നിശ്ചിത യോഗ്യതയില്ലാത്ത ആളെയാണ് സൂപ്രണ്ടായി നിയമിച്ചത്.”-സി. കൃഷ്ണകുമാർ പറഞ്ഞു.
–
ദന്തരോഗ വിഭാഗത്തിൽ 4 പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ ഏഴ് പേരെ നിയമിച്ചു. മൂന്ന് പേരെ അനുമതിയില്ലാതെയാണ് അധികമായി നിയമിച്ചിരിക്കുന്നതെന്നും സി കൃഷ്ണകുമാർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: