കൊച്ചി : ഹിന്ദു-ക്രിസ്ത്യൻ ഐക്യം തകർക്കാൻ പുതിയ പോസ്റ്റുമായി എത്തിയ സന്ദീപ് വാരിയര്‍ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ . ‘ക്രിസ്മസ് സ്റ്റാര്‍ വേണ്ട, ഹിന്ദു വീടുകളില്‍ മകരനക്ഷത്രം മതി’ എന്ന മട്ടിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുവെന്നായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക എന്നുമൊക്കെ പോസ്റ്റിൽ ചോദിക്കുന്നുണ്ട്. പോസ്റ്റിനൊപ്പം സന്ദീപ് നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്ന് തന്നെ അത് പരസ്യമാണെന്ന് വ്യക്തമാണ്. ‘ ആർഷ പ്യൂർ പൂജ പ്രോഡക്ട്സ് ‘ എന്ന പേരിൽ ഉള്ളതാണ് ചിത്രം.
അതേസമയം ഈ കുത്തിതിരിപ്പ് വാര്യർ കൈയ്യിൽ വച്ചാൽ മതിയെന്നാണ് സോഷ്യൽ മീഡിയയുടെ മറുപടി. ഏതെങ്കിലും വ്യക്തികൾ അവരുടെ കച്ചവട താൽപര്യത്തിനു വേണ്ടിയിട്ട് ഉണ്ടാക്കിയ പരസ്യം കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി ചിത്രീകരിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് ചിലർ ചോദിക്കുന്നത്.
ഇങ്ങനെ ചാടി കളിക്കുന്ന താങ്കളെ എങ്ങനെ വിശ്വസിക്കും, ആരെങ്കിലും എന്തെങ്കിലും ഇടുന്ന പോസ്റ്റും എടുത്തു തൂക്കി മുഴുവൻ ഹിന്ദു സമൂഹത്തെ അപമാനിക്കാൻ നാണമില്ലേ.. ഹിന്ദു ഭവനങ്ങളിൽ ക്രിസ്മസ് സ്റ്റാറും തൂക്കും അവർ അയ്യപ്പൻ വിളക്കും തൂക്കും എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: