ന്യൂദല്‍ഹി: ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഭാരതത്തിലെ പത്ത് സ്ഥലങ്ങളുടെ പേരുകള്‍ നിര്‍ദേശിച്ച് കേന്ദ്രം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കാണ് (എഎസ്ഐ) കേന്ദ്ര സര്‍ക്കാര്‍ സ്ഥലങ്ങളുടെ പട്ടിക കൈമാറിയത്. പട്ടിക വിശദ വിശകലനത്തിന് വിധേയമാക്കിയിരിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു.
ഏകദേശം 100 ജിയോ ഹെറിറ്റേജ് സൈറ്റുകള്‍ ഭാരതത്തിലുണ്ട്. ഇവയില്‍ 32 എണ്ണം നാഷണല്‍ ജിയോളജിക്കല്‍ ഹെറിറ്റേജ് സ്മാരകങ്ങളായി അംഗീകരിച്ചിട്ടുള്ളവയാണ്. ഇവയെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ ഭാരതത്തില്‍ കുറഞ്ഞത് രണ്ട് ജിയോ പാര്ക്കുകള്ക്കെങ്കിലും അംഗീകാരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: