Astrology

വാരഫലം: സപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 തീയതി വരെ

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
കുടുംബത്തിന്റെ പൊതുനിലവാരം ഉയരും. പൂര്‍വികസ്വത്ത് ഭാഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പഴയരേഖകളോ ഷെയറുകളോ കൈവശം വന്നുചേരും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. പ്രവര്‍ത്തനരംഗത്ത് ചില സാഹസികത കാട്ടാനിടയുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യാപാരം തുടങ്ങും. കമ്പ്യൂട്ടര്‍ സയന്‍സ്, മറ്റ് ഉന്നതപഠനങ്ങള്‍ക്കും സൗകര്യം ലഭിക്കും. ആരോഗ്യപരമായ ചില്ലറ പ്രശ്‌നങ്ങളുണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ പദ്ധതികള്‍ ആരംഭിക്കും.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും. മാനസികമായി സ്വസ്ഥത കുറയും. മക്കളുമൊത്ത് ദൂരയാത്രകള്‍ നടത്തും. ഭാര്യാഭര്‍ത്താക്കന്മാര്‍ പിരിഞ്ഞിരിക്കേണ്ടിവരും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. സന്താനമില്ലാത്തവര്‍ക്ക് ആഗ്രഹം സാധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
വിദ്യാഭ്യാസരംഗത്ത് ഗണ്യമായ പുരോഗതിയുണ്ടാകും. സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. പല പരിസ്ഥിതികളെയും ധീരമായി നേരിടാന്‍ സാധിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീട്ടുകാര്യങ്ങള്‍ക്ക് വേണ്ടി പതിവിലുമധികം പണം ചെലവഴിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. വ്യാപാരരംഗത്ത് ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും അവ പരിഹരിക്കും. സമൂഹത്തില്‍ മാന്യത ലഭിക്കും. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
പിതൃസ്വത്ത് അനുഭവയോഗ്യമാകും. അന്തസ്സും ആത്മവിശ്വാസവും വര്‍ധിക്കും, സ്ത്രീജനങ്ങളില്‍നിന്ന് സഹായങ്ങളുണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. രാഷ്‌ട്രീയരംഗത്ത് ശോഭിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ജോലി സ്ഥലത്ത് പുതിയ പ്രശ്‌നം ഉദയം ചെയ്‌തേക്കാം. പുതിയ ബിസിനസ്സുകള്‍ തുടങ്ങും. വിദ്യാ ഗുണമുണ്ടാകും. ന്യായത്തിന്റെ പക്ഷം പിടിച്ച് വാദിക്കുന്ന കാര്യം വിജയത്തിലെത്തും. ഭൂമി സംബന്ധമായ ക്രയവിക്രയം നടത്തി ആദായമുണ്ടാകും. ഭാര്യയുമായി രമ്യതയില്‍ വര്‍ത്തിക്കും.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
വ്യാപാരം അഭിവൃദ്ധിപ്പെടും. ജോലിക്കാരെ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സാമൂഹിക ബിസിനസ്സ് രംഗത്ത് അംഗീകാരം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പ്രശ്‌നങ്ങളെ ശുഭ പ്രതീക്ഷയോടെ സമീപിച്ച് പരിഹരിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. സഹോദരങ്ങളില്‍നിന്ന് സഹായം വന്നുചേരും. വിദ്യാ ഗുണമുണ്ടാകും. സുഖവാസ കേന്ദ്രങ്ങളില്‍ പോയി താമസിക്കും. സ്വയംതൊഴിലിനായി പരിശ്രമിക്കും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. പഴയ കടങ്ങള്‍ വീട്ടാന്‍ വേണ്ടി പുതിയ കടം വാങ്ങേണ്ടി വരും. പെന്‍ഷന്‍ മുഖേന കിട്ടേണ്ട പണം ഒന്നിച്ചു കിട്ടും. വീട് പണിയുകയോ പഴയത് പുതുക്കിപ്പണിയുകയോ ചെയ്യും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
ധൈര്യവും ആത്മവിശ്വാസവും വര്‍ധിച്ച് ഏതു കാര്യവും വിജയത്തിലെത്തിക്കാന്‍ സാധിക്കും. മംഗള കാര്യങ്ങള്‍ തടസ്സം കൂടാതെ നിറവേറ്റും. തൊഴില്‍രംഗത്ത് തടസ്സമനുഭവപ്പെടും. സര്‍ക്കാര്‍ ഇടപാടുകളില്‍ വിപരീത നിലപാടുകളുണ്ടായേക്കും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ജോലി സ്ഥലത്ത് ചില പ്രയാസങ്ങള്‍ വന്നുചേരും. വാടകക്കാരില്‍നിന്ന് അസുഖകരമായ പെരുമാറ്റമുണ്ടാകും. ജീവിതനിലവാരം ഉയരും. വീട് പുതുക്കിപ്പണിയും. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അനുകൂല സമയമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by