കൊച്ചി: ലോക നാട്ടറിവു ദിനത്തോട് അനുബന്ധിച്ച് മഹാരാജാസ് കോളജ് മലയാളവിഭാഗം പിടിഎയുടെ സഹകരണത്തോടെ കളമെഴുത്തു ശില്പശാല സംഘടിപ്പിച്ചു. ഫോക്ലോര് അവാര്‍ഡ് ജേതാവും പ്രശസ്ത കളമെഴുത്ത് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്.
കളമെഴുത്തിന്റെ ചരിത്രം, സൗന്ദര്യ ശാസ്ത്രം, കളമെഴുത്തു സമ്പ്രദായം വിവിധ തരം കളം പാട്ടുകള്‍ എന്നിവ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. ഷജിലബീവി എസ്. ഉദ്ഘാടനം ചെയ്തു. പിടിഎ സെക്രട്ടറി ഡോ. എം.എസ്.മുരളി, വകുപ്പധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നാവൂര് പരീത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: