ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായിരുന്ന ജാവലിന്‍ താരം നീരജ് ചോപ്രയേയും ഷൂട്ടര്‍ മനു ഭാക്കറിനേയും തമ്മില്‍ കല്യാണം കഴിപ്പിക്കാന്‍ ഇറങ്ങിയവര്‍ക്ക് മറുപടിയുമായി ഇരുവരുടേയും ബന്ധുക്കള്‍.
‘മനു വളരെ ചെറുപ്പമാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല. അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നുപോലുമില്ല’. വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തള്ളി മനുവിന്റെ പിതാവ് രാം കിഷന് പറഞ്ഞു.
‘നീരജ് മെഡല്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ അറിഞ്ഞതുപോലെ നീരജ് വിവാഹം കഴിക്കുമ്പോഴും രാജ്യം മുഴുവന്‍ അറിയും’ എന്നായിരുന്നു നീരജിന്റെ അമ്മാവന് ഭീം ചോപ്രയുടെ പ്രതികരണം.
പാരീസിലെ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ നീരജ് നേടിയപ്പോള്‍ മനു ഷൂട്ടിങ്ങില്‍ ഇരട്ട മെഡലുകള്‍ നേടി ചരിത്രമെഴുതി. ഒളിമ്പിക്സിനു ശേഷം നടന്ന ഒരു ചടങ്ങില്‍ ഇരുവരും അഭിമുഖമായി നില്ക്കുന്നതും മനുവിന്റെ അമ്മയും നീരജും തമ്മില്‍ സംസാരിക്കുന്നതിന്റേയും വീഡിയോ പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ നീരജും മനുവും വിവാഹിതരാകാന്‍ പോകുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്നാണ് പ്രതികരണവുമായി ബന്ധുക്കല്‍ രംഗത്തെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: