ന്യൂദല്‍ഹി: ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കാതിരിക്കുക എന്നതിനര്‍ത്ഥം അരവിന്ദ് കെജ്രിവാളിനെതിരെ ഇഡിയുടെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്ക്കുന്നു എന്നാണ്. 2022ലെ ഗോവ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി കെജ്രിവാളിന്റെ പാര്‍ട്ടിയായ ആം ആദ്മി 45 കോടി രൂപയോളം ഒഴുക്കിയത് സങ്കീര്‍ണ്ണമായ പണമിടപാടുകളിലൂടെയാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആം ആദ്മി മദ്യക്കോഴ വാങ്ങിയ സൗത്ത് ഗ്രൂപ്പ് അടക്കം പങ്കാളിയാണ്. മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത സൗത്ത് ഗ്രൂപ്പിന് ദല്‍ഹിയിലെ മദ്യവിതരണക്കരാര് ലഭിക്കുന്നതിന് കെജ്രിവാളിന് 300 കോടി നല്‍കിയതായും ആരോപണമുണ്ട്.
മദ്യക്കോഴയുടെ പേരിലല്ല അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കിയത്. പകരം അതിനേക്കാള്‍ വലിയ തോതിലുള്ള, രാജ്യസുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ കാരണമാണെന്നാണ് പുറത്തുവരുന്ന വിവരം.
രാഘവ് ഛദ്ദയുടെ ലണ്ടന്‍ സന്ദര്‍ശനം സംശയനിഴലില്‍
ആം ആദ്മിയുടെ എംപി രാഘവ് ഛദ്ദ കണ്ണ് ചികിത്സയ്ക്കായി ലണ്ടനില്‍ പോയപ്പോള്‍ ബ്രിട്ടീഷ് എംപിയായ സിഖുകാരി പ്രീത് കെ. ഗില്ലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഖലിസ്ഥാന്‍ വേണ്ടിയും ഇന്ത്യയ്ക്കെതിരായും വാദിക്കുന്ന നേതാവാണ് പ്രീത് കെ. ഗില്‍. ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് വേണ്ടി ഫണ്ട് പിരിവ് നടത്തുന്ന നേതാവ് കൂടിയാണ് പ്രീത് കെ. ഗില്‍. പഞ്ചാബില്‍ ദ്രുതഗതിയില്‍ കോണ്‍ഗ്രസിനെപ്പോലും നിഷ്പ്രഭമാക്കി ആം ആദ്മി അധികാരത്തില്‍ എത്തിയത് ഖലിസ്ഥാന്‍ വാദികളുടെ പണം കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കെയാണ് രാഘവ് ഛദ്ദ-പ്രീത് കെ. ഗില്‍ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നത്.
പ്രീത് സിങ്ങ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ആം ആദ്മി എംപി രാഘവ് ഛദ്ദയുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം:
Great to meet @raghav_chadha in Parliament. – He is a Rajya Sabha MP from Punjab, India. I look forward to a discussion around global health security and antimicrobial resistance. pic.twitter.com/9Gz6gc7TZi
— Preet Kaur Gill MP (@PreetKGillMP) March 20, 2024
ആം ആദ്മിയുടെ സത്വര വളര്‍ച്ച
ആം ആദ്മി എന്ന പാര്‍ട്ടി അതിവേഗം ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ്. ഒരു സുപ്രഭാതത്തില്‍ ദല്‍ഹിയില്‍ ഭരണം പിടിച്ച പാര്‍ട്ടി വൈകാതെ പഞ്ചാബ് എന്ന സംസ്ഥാനത്ത് ഭരണത്തിലെത്തുന്നു. പല സംസ്ഥാനങ്ങളിലും എംഎല്‍എമാര്‍ ഉണ്ടാകുന്നു. സ്വപ്നത്തില്‍ മാത്രം സാധിക്കുന്ന രാഷ്ട്രീയ വളര്‍ച്ചയാണിത്. ശക്തമായ സാമ്പത്തിക അടിത്തറയില്ലാതെ ഇതിന് സാധിക്കില്ല. കാരണം താഴെ തട്ടില്‍ ജനങ്ങളുടെ ഉള്ളില്‍ നിന്നും ഉയരുന്ന പാര്‍ട്ടിയല്ല ആം ആദ്മി. പകരം ഒരു തരം ഗറില്ല രീതിയിലുള്ള തന്ത്രങ്ങളിലൂടെ രഹസ്യകാമ്പയിനുകളിലൂടെയാണ് പാര്‍ട്ടി വളരുന്നത്. ഇതിനെല്ലാം കെജ് രിവാളിന് എവിടെ നിന്നാണ് പണവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നത്? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെയും പുറത്തുവന്നിട്ടില്ല. ആദ്യം ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ആം ആദ്മി പണം സമാഹരിച്ചതെന്ന് അരവിന്ദ് കെജ്രിവാള് അവകാശപ്പെട്ടിരുന്നു. ആദ്യം ഒരു കോടി രൂപ നല്‍കിയത് അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ്. പിന്നീട് പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവരെയെല്ലാം ആം ആദ്മി പിന്നീട് പുറത്താക്കി. എന്‍ജിഒകള്‍ വഴിയാണ് കൂടുതല്‍ പണം വന്നത്. ദല്‍ഹിയില്‍ 2021ല്‍ കര്‍ഷകസമരം കൊടുമ്പിരിക്കൊണ്ടപ്പോഴാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഖലിസ്ഥാന്‍ തീവ്രവാദത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന വിദേശ സിഖ് സംഘടനകളുമായി ഇടപാട് തുടങ്ങുന്നത്.
134 കോടിയുടെ കെജ്രിവാള് അഴിമതിക്കഥ തുറന്ന് പറഞ്ഞ് ഖലിസ്ഥാന്‍ നേതാവ്
ഇതിനിടെ കെജ്രിവാളിനെതിരെ മറ്റൊരു സാമ്പത്തിക ആരോപണവുമായി ഖലിസ്ഥാന്‍ വാദ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ അധികാരത്തില്‍ വന്നാല്‍ ബുള്ളര്‍ എന്ന ഖലിസ്ഥാന്‍ നേതാവിനെ അഞ്ചുദിവസത്തിനകം തീഹാര്‍ ജയിലില്‍ നിന്നു വിട്ടയയ്ക്കാമെന്ന് പറഞ്ഞ് ഖലിസ്ഥാന്‍ വിഘടനവാദികളില്‍ നിന്നും 134 കോടി രൂപ വാങ്ങിയെന്നാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ കെജ്രിവാളിനെതിരെ ഉയര്‍ത്തുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: