കോട്ടക്കല്‍: ബിഎഎംഎസ് കോഴ്സിന് സര്‍വകലാശാല തലത്തില്‍ ഒന്നും രണ്ടും റാങ്കുകളും കോട്ടക്കല്‍ വിപിഎസ്വി ആയുര്‍വേദ കോളജില്‍ നിന്ന് ഒന്നാം സ്ഥാനവും നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആര്യവൈദ്യശാല നല്‍കിവരുന്ന സെന്റിനറി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സര്‍വകലാശാലാതലത്തില്‍ വിപിഎസ്വി ആയുര്‍വേദ കോളജ് കോട്ടക്കലിലെ ഡോ. ആര്‍ദ്ര എം. ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. തൃശ്ശൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളജിലെ ഡോ. ദൃശ്യ എച്ച്. ഭട്ടിനാണ് രണ്ടാം സ്ഥാനം. ഒന്ന്, രണ്ട് റാങ്കുകള്‍ക്ക് യഥാക്രമം 20,000 രൂപയും, 15,000 രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
കോട്ടക്കല്‍ വിപിഎസ്വി കോളജില്‍ നിന്നും 2018 ബാച്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടിയ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡിനും ഡോ. ആര്‍ദ്ര അര്‍ഹയായി. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. വൈദ്യശാല സ്ഥാപകദിനാഘോഷച്ചടങ്ങില് മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: